
തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി പുതിയ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. അഴിമതികാണിച്ചാല്‍ മഞകാര്ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കണ്ട് പുറത്തേക്ക് പോകേണ്ടിവരുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. മഞ്ഞ ചുവപ്പ് കാര്‍ഡുകളുമായി മാധ്യമപ്രവര്ത്തകര്ക്കുമുന്നിലെത്തിയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
അഴിമതിയുടെ സാധ്യതകളെ ഇല്ലാതാക്കുന്ന ക്രിയേറ്റീവ് വിജിലന്‍സാണ് ലക്ഷ്യം. അഴിമതിയുടെ കാരണം കണ്ടെത്തി നശിപ്പിക്കും. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രകാശിക്കാനുള്ള അവസരം ഒരുക്കും. ഫൗളില്ലാത്ത ക്രിയാത്മക വിജിലന്‍സാണ് നടപ്പാക്കുക. പത്തി കാട്ടി ആരേയും ഭയപ്പെടുത്തില്ല. എന്നാല്‍ തെറ്റു ചെയ്യുന്നവരെ പത്തി വിടര്‍ത്താതെ കടിക്കുകയാകും ഇനി വിജിലന്‍സിന്റെ രീതിയെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ആരെങ്കിലും ഫൗള്കാട്ടിയാല് ആദ്യം മഞ്ഞക്കാര്‍ഡ്. വീണ്ടും അതാവര്‍ത്തിച്ചാല്‍ ഫുട്ബോള്‍ ശൈലിയില്‍ വീണ്ടും മഞ്ഞ കാണിക്കും. അതിന് ശേഷവും ഫൗള്‍ തുടര്‍ന്നാല്‍ പിന്നെ ചുവപ്പുകാര്‍ഡ്. പേഴ്സിനുള്ളിലെ കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി ജേക്കബ് തോമസ് വിശദീകരിച്ചു. പത്തി കാട്ടി ആരേയും ഭീഷണിപ്പെടുത്തില്ല. കടി കിട്ടുമ്പോള്‍ അഴിമതിക്കാര്‍ കാര്യമറിയുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. എല്ലാ വകുപ്പുകളേയും ഉദ്യോഗസ്ഥരേയും നിരീക്ഷിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്ന പ്രകാശം വിജിലന്‍സ് പരത്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തില്‍ പൊതുജനം പലതരം അഴിമതികള്‍ നേരിടുന്നു. ഇത്തരം അഴിമതികള്‍ അവസാനിപ്പിക്കണം. പൊതുമുതല്‍ നഷ്ടപ്പെടുന്നതും അവസാനിപ്പിക്കണം. എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ബാര്‍ കോഴ അടക്കമുള്ള വിഷയങ്ങളില്‍ നടപടി ഉണ്ടാവുമോയെന്ന ചോദ്യത്തിന് പുറകോട്ട് നോക്കി വണ്ടി ഓടിക്കില്ല എന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ കേസിന് മേല്‍നോട്ടം വഹിച് എഡിജിപിയായിരുന്ന ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ ഇടപെടല്‍ പല വിവാദങ്ങളുമുണ്ടാക്കി.