കൊച്ചി: സബ് കലക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്‌ക്കനെ തേന്‍കെണിയില്‍ കുരുക്കിയ ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി അറസ്റ്റിലായി. തൃശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലന്‍ (33) ആണ് അറസ്റ്റിലായത്. സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു ഇവര്‍ 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് കവര്‍ന്നത്. തൃശ്ശൂര്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സിറ്റി പൊലീസാണ് യുവതിയെ അറസ്റ്റുയെത്ത്. തൃശൂരില്‍ ഇന്‍ഷുറന്‍സ് കമ്ബനി ഉദ്യോഗസ്ഥനെ കെണിയില്‍ കുടുക്കി നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.
സമൂഹമാധ്യമങ്ങളിലൂടെ വമ്പന്മാരുമാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ധന്യാ ബാലന്‍ ആള് നിസ്സാരക്കാരിയല്ല. അപമാനം ഭയന്ന് ഇരകള്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നതാണ് വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ധന്യയ്ക്ക് വളമായത്. കേരളത്തിനകത്തും പുറത്തുമായി പലരുടെ കൈയ്യില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
നഗ്നഫോട്ടോ കാട്ടി ഇന്‍ഷുറന്‍സ് ഏജന്റിനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി പുറംലോകത്തിന് വെളിപ്പെട്ടത്.ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ധന്യ ഇരകളെ വലവീശിപ്പിടിച്ചിരുന്നത്. വ്യാജപ്പേരുകളിലൂടെയും അക്കൗണ്ടുകളിലൂടെയുമാണ് ധന്യയുടെ ഇരപിടിത്തം.
കസ്റ്റംസ് ഓഫീസര്‍,ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരിയായി പരിചയപ്പെടുത്തുമ്പോള്‍ ഇരകളോട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ സംസാരിക്കകയുള്ളൂ. വലയില്‍ വീണെന്ന് ഉറപ്പായവരോട് ലൈംഗികച്ചുവയോടു സംസാരിക്കാന്‍ തുടങ്ങും. ഇതേത്തുടര്‍ന്ന് അവരും ഇതേരീതിയില്‍ സംസാരിക്കാന്‍ തുടങ്ങുന്നതോടെ അവരെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കും.
പിന്നെ കൂടിക്കാഴ്ചയാണ്. പിന്നെ ഒരുമിച്ചുള്ള ഊണും ഉറക്കവുമെല്ലാം നടത്തുന്ന ധന്യ ഇരകളറിയാതെ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തും. ഇതാണ് പിന്നീട് ഇരകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുക.തനിക്ക് ഇടയ്ക്കിടെ കാണാനാണ് ഫോട്ടോയെന്നു പറഞ്ഞാണ് ധന്യ ചിത്രങ്ങളെടുത്തിരുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും.
ഇന്‍ഷ്വറന്‍സ് ഏജന്റിന്റെ കൈവശമുണ്ടായിരുന്ന 17 ലക്ഷത്തില്‍പരം രൂപയും മാലയും മോതിരവുമെല്ലാം കവര്‍ന്നെടുത്തിട്ട് വീണ്ടും പണം ആവശ്യപ്പെട്ടതാണ് ധന്യയ്ക്ക് വിനയായത്. കളക്ടര്‍ ട്രെയിനി എന്നു പരിചയപ്പെടുത്തിയാണ് മധ്യവയസ്‌കനായ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റിനെ വലയിലാക്കുന്നത്. പിന്നീട് ഇയാളെ ഹോട്ടല്‍മുറികളിലും ഫ്‌ളാറ്റുകളിലും വിളിച്ചുവരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ ഗതികെട്ട് ഇയാള്‍ പരാതി നല്‍കിയതോടെയാണ് ധന്യ കുടുങ്ങിയത്.