തിരുവനന്തപുരം: നടി ജേക്കബ് സാംസണെതിരെയും കുടുംബത്തിനെതിരെയും പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരനിക്ഷേ പമായും കടമായും വാങ്ങിയ പണം തിരികെ നല്കുന്നില്ലെന്നാണ് പരാതി.
പരാതിക്കാര്‍ പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. നിക്ഷേപതുകയ്ക്ക് ഉയര്‍ന്ന പലിശയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിയതെന്ന് തട്ടിപ്പിനിരയായവരില്‍ ഒരാളായ ഫെലിക്‌സ് ജോണി കുരുവിള പറഞ്ഞു. തട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടുകാരുടെ പാസ്‌പോര്‍ട്ടും മറ്റുരേഖകളും പിടിച്ചെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാകളക്ടര്‍ , കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവും ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.
സാംസണ്‍ ആന്‍ഡ് സണ്‍സ് ഗ്രൂപ്പിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ കൂടിയായ ധന്യ മേരി വര്‍ഗീസിനെയും ഭര്‍ത്താവിനെയും ഇന്നാണ് അറസ്റ്റ് ചെയ്തത്. സാംസ്ണ്‍ ഗ്രൂപ്പ് നടത്തിയ ഫ്‌ളാറ്റ് തട്ടിപ്പിന്റെ വിവരങ്ങള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞു നൂറുകണക്കിനാളുകളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചതിന്റെ പേരില്‍ ധന്യാമേരി വര്‍ഗസിന്റെ ഭര്‍തൃപിതാവ് ജേക്കബിനെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജേക്കബ് ആന്‍ഡ് സണ്‍സ് കമ്പനിയുടെ ഡയറക്ടര്‍മാരായ മക്കള്‍ ജോണും സാമുവലും മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ്. ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസിലാണ് ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായത് . സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. പ്രസ്തുത കമ്പനിയുടെ സെല്‍സ് വിഭാഗം ഡയറക്ടറായിരുന്നു ധന്യമേരി വര്‍ഗ്ഗീസ്.
മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫല്‍റ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
പി.ആര്‍.ഡി ആഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ജേക്കബ് സാംസണ്‍, മക്കളായ ജോണ്‍, സാം എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ഇതില്‍ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോണാണ് ധന്യാമേരീ വര്‍ഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയില്‍പ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. 2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്.
പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006ല്‍ ‘തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോണ്‍ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂര്‍ണമെന്റ്’ എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍.
ഫ്‌ളാറ്റ് തട്ടിപ്പ് കൂടാതെ ധന്യയും ഭര്‍ത്താവും ചേര്‍ന്ന് നിക്ഷേപത്തട്ടിപ്പും നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് നിക്ഷേപ തട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവരുന്നത്. 24 ശതമാനം വാര്‍ഷിക പലിശ നല്‍കാമെന്ന് പറഞ്ഞു ഇവര്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടി. 36 പേരുടെ കയ്യില്‍ നിന്ന് 19 കോടി 63 ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപമായി സ്വീകരിച്ചത്. മാസം 2 ശതമാനം പലിശ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മാസങ്ങളായി ഇവര്‍ പലിശ നല്‍കുന്നില്ല. തുക ആവശ്യപ്പെട്ട് ചെല്ലുന്നവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കുകയും ഫ്‌ളാറ്റുകള്‍ എഴുതിനല്‍കാമെന്ന് ഉറപ്പു നല്‍കുകയുമാണ് പതിവ്.