പൊട്ടിക്കരഞ്ഞുകൊണ്ടാണ് ധര്‍മജന്‍ ജയിലിന് മുന്നില്‍ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ചോദ്യം ചെയ്ത ആളാണ് ധര്‍മജന്‍. ധര്‍മജന് മുമ്പ് നാദിര്‍ഷയുടെ സഹോദരനും ജയിലിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ധര്‍മജന്റെ വരവ് വികാരപരമായിരുന്നു. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രി താരമായിരുന്ന ധര്‍മജനെ സിനിമയില്‍ അവസരങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ദിലീപ് ആയിരുന്നു എന്നാണ് പറയുന്നത്. ദിലീപേട്ടനെ ഒന്ന് കണ്ടാല്‍ മാത്രം മതി. തന്റെ ജ്യേഷ്ഠനാണ് ദിലീപ് എന്നാണ് വിതുമ്പിക്കൊണ്ട് ധര്‍മജന്‍ പറഞ്ഞത്. ദിലീപ് പുറത്തിറങ്ങുന്നതുവരെ ജയിലിന് പുറത്ത് കാത്ത് നില്‍ക്കും എന്നാണ് ധര്‍മജന്‍ പറഞ്ഞിട്ടുള്ളത്. ദിലീപ് ആരാധകര്‍ക്കൊപ്പം ആലുവ ജയിലിന് മുന്നില്‍ കാത്ത് നില്‍ക്കുകയാണ് ധര്‍മജന്‍.
ദിലീപിന്റെ സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയുടെ സഹോദരനും ജയിലിന് മുന്നില്‍ ദിലീപിനെ കാണാന്‍ എത്തിയിട്ടുണ്ട്. ദിലീപിനെ സ്വീകരിച്ചതിന് ശേഷമേ അവിടെ നിന്ന് പുറത്ത് പോകൂ എന്നാണ് പറയുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദിലീപ് ആരാധകരും ജയിലിന് മുന്നില്‍ എത്തിയിട്ടുണ്ട്. അതില്‍ പ്രായമായ സ്ത്രീകള്‍ വരെയുണ്ട്.