മോഹന്‍ലാലിന് മറുപടിയായി ധര്‍മ്മജന്റെ പുഷ് അപ്പ് വൈറലാകുന്നു

DARMAJAN

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ മകന്‍ പ്രണവിനെയും ഒരു ബന്ധുവിനെയും തോളിലേറ്റി നടത്തിയ സൂപ്പര്‍ പുഷ്അപ്പിന് യുവനടന്‍ ധര്‍മജന്റെ മറുപടി. തന്റെ കുഞ്ഞുമക്കളെ തോളിലേറ്റിയാണ് ധര്‍മജന്‍ മോഹന്‍ലാലിന്റെ സൂപ്പര്‍പുഷ് അപ്പ് അനുകരിച്ചിരിക്കുന്നത് മറ്റൊരു ഹാസ്യനടന്‍ രമേശ് പിഷാരടിയാണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതൊക്കെ ധര്‍മ്മനും പറ്റും എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ ഈ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഈ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

രണ്ട് ദിവസം മുമ്പാണ് മോഹന്‍ലാല്‍ മകന്‍ പ്രണവ് മോഹന്‍ലാലിനേയും ബന്ധുവായ മോഹനേയും മുതുകിലേറ്റുന്ന ചിത്രം ഫെയ്‌സ്ബുക്കിലിട്ടത്. പതിവ് വ്യായാമ പരിശീലനത്തിനിടെയാണ് ഈ അതിസാഹസികമായ അഭ്യാസത്തിന് ലാല്‍ മുതിര്‍ന്നത്.കൈകള്‍ രണ്ടും നിലത്തൂന്നി കാലുകളില്‍ ബാലന്‍സ് ചെയ്യുന്ന മോഹന്‍ലാലിന്റെ മുകളില്‍ അതേരീതിയില്‍ മോഹനും മോഹന്റെ ശരീരത്തില്‍ പ്രണവുമാണ് കയറി നില്‍ക്കുന്നത്. മോഹന്റേയും പ്രണവിന്റേയും ശരീരഭാരം മുഴുവന്‍ താങ്ങി നിറുത്തുന്നതും മോഹന്‍ലാല്‍ തന്നെ. അതേ സമയം മോഹല്‍ ലാലിന്റെ പുഷ് അപ്പ് പുറത്ത് വന്നതോടെ നിരവധി പേരാണ് ഇത്തരത്തിലുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top