അസ്ഥിയ്ക്കു പൊട്ടല്‍; ധവാന്‍ ലങ്കയില്‍ നിന്നു മടങ്ങുന്നു

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് തോറ്റതിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. ആദ്യ ടെസ്റ്റിനിടെ കൈയ്ക്ക് പരിക്കേറ്റ ഓപ്പണര്‍ ഷീഖര്‍ ധവാന്‍ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറി. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ ധവാന്റെ പിന്‍മാറ്റം വരും മത്സരങ്ങളില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.

ആദ്യടെസ്റ്റിനിടെ കൈയ്ക്ക് പരിക്കേറ്റ ധവാനെ വിശദ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കൈയ്ക്കുള്ളിലെ അസ്ഥിയില്‍ നേരിയ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ധവാനെ പിന്‍വലിക്കുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൈയ്ക്കേറ്റ പരിക്കാണ് ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ധവാന് സ്വാഭാവിക കളി പുറത്തെടുക്കുന്നതിന് തടസമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീരുവെച്ച് വീര്‍ത്ത കൈയുമായി നാലാം ദിനം ക്രീസിലിറങ്ങിയ ധവാന്‍ ആദ്യ റണ്ണെടുക്കാനായി 36 പന്ത് നേരിട്ടത് വിമര്‍ശനവിധേയമായിരുന്നു. ഇന്ത്യ അമിതപ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ടെസ്റ്റ് തോല്‍ക്കാന്‍ കാരണമെന്നായിരുന്നു പ്രധാന വിമര്‍ശനം. ധവാന്റെ പിന്‍മാറ്റം ലോകേഷ് രാഹുലിന് അടുത്ത രണ്ടു ടെസ്റ്റുകളില്‍ കൂടി സ്ഥാനം ഉറപ്പാക്കും.

പരമ്പരയ്ക്ക് മുമ്പെ പരിക്കേറ്റ മറ്റൊരു ഓപ്പണര്‍ മുരളി വിജയ് രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. വിജയ് കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയാകും രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. 20ന് കൊളംബോയിലാണ് ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്.
..

Top