ദലിത് സഹോദരിമാരുടെ കൊലപാതകം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണം; ധന്യാരാമന്‍

തിരുവനന്തപുരം: വാളയാറില്‍ പിഡനത്തിനരയായ കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദലിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍. മൂത്ത സഹോദരി ക്രൂരമായ പീഡിപ്പിക്കപ്പെട്ടതും ദലിത് കുട്ടികളാണെന്നുളള വിവരവും പോലീസ് പ്രതികളെ രക്ഷിക്കാനായി മറച്ചുവച്ചു.

പ്രതികളെ എല്ലാതരത്തിലും രക്ഷിക്കാന്‍ ശ്രമിച്ച പാലക്കാട് ഡി വൈ എസ് പി പൂങ്കുഴലി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ധന്യരാമന്‍ പറഞ്ഞു. ഒരിക്കലും നീതികരിക്കാനാകാത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. കൊലപാതികളെ സംരക്ഷിച്ച സര്‍ക്കാരണ് ഈ കേസില്‍ ഒന്നാം പ്രതിയെന്നും അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top