ദില്ലി: ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വീരു ധോണിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്. ധോണി ആദ്യമായി ക്യാപ്റ്റനായപ്പോള്‍ സീനിയര്‍ താരങ്ങളെല്ലാം അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുണ്ട്. അവര്‍ ധോണിക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ അതെല്ലാം ധോണി സ്വീകരിച്ചിട്ടുമുണ്ട്. അടുത്ത ലോകകപ്പ് വരെ ധോണി തന്നെ ക്യാപ്റ്റനായി തുടരണമെന്നും സെവാഗ് പറഞ്ഞു. പുറത്താകലിന് പിന്നില്‍ ധോണിയാണെന്ന ഗാംഗുലിയുടെ പ്രസ്താവന ശരിയാണെന്ന് ഞാന്‍ കരുതുന്നില്ലസെവാഗ് പറഞ്ഞു.