ഒത്തുകളിയിൽ ധോണിയും: ഞെട്ടിക്കുന്ന വിവരങ്ങളുമായി ഇന്ത്യൻ ടീം മാനേജർ

ന്യൂഡൽഹി: ഇന്ത്യൻ നായകൻ എം.എസ് ധോണി ഒത്തുകളിച്ചെന്ന് വെളിപ്പെടുത്തൽ. മാഞ്ചസ്റ്ററിൽ 2014ൽ നടന്ന ഇന്ത്യഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ധോണി ഒത്തുകളിച്ചെന്ന് ഇന്ത്യൻ ടീം മാനേജരായിരുന്ന സുനിൽ ദേവണ് പറഞ്ഞത്. ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയായ ദേവിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത് ഒരു ഹിന്ദി ദിനപത്രമാണ്.
മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിന് മുമ്പ് മഴ പെയ്തിരുന്നു. അതിനാൽ ടോസ് കിട്ടിയാൽ ബൗളിംഗ് തെരഞ്ഞെടുക്കാനായിരുന്നു ടീം മീറ്റിംഗിൽ തീരുമാനിച്ചത്. എന്നാൽ ധോണിയുടെ തീരുമാനം ബാറ്റ് ചെയ്യാനായിരുന്നു. ഇത് ടീമിനെ ഒട്ടാകെ അത്ഭുദപ്പെടുത്തി. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് നായകൻ ജെഫ്രി ബോയ്‌കോട്ടും ധോണിയുടെ തീരുമാനത്തിലെ ഞെട്ടല മറച്ചുവച്ചില്ല. ധോണിയുടെ ഈ തീരുമാനം ഒത്തുകളിയുടെ ഭാഗമായിട്ടായിരുന്നുവെന്ന് 100 ശതമാനം ഉറപ്പാണെന്നും ദേവ് പറയുന്നു.
പത്രം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു ദേവിന്റെ വെളിപ്പെടുത്തലുകൾ കുടുങ്ങിയത്. സംഭാഷണം ഇന്നലെ വാർത്തസമ്മേളനത്തിൽ പുറത്ത് വിട്ടു. അന്നത്തെ ബി.സി.സി.ഐ അധ്യക്ഷൻ എൻ. ശ്രീനിവാസനെ അറിയിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് റിപ്പോർട്ട് അദ്ദേഹത്തിന് നൽകിയെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. ജീവനു ഭീഷണിയുണ്ടാകുമെന്ന ഭയത്താലാണ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്താതിരുന്നതെന്നും ദേവ് പറയുന്നു.
എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ഐ.പി.എൽ വാതുവയ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുൽ മുദ്ഗൽ രംഗത്തെത്തി. ഇത് സത്യമാണെങ്കിൽ ബോർഡിന് എഴുതി നൽകണം. മാത്രമല്ല ഒത്തുകളി ഒരാൾ വിചാരിച്ചാൽ നടക്കില്ല മൂന്നിലേറെ താരങ്ങൾ വിചാരിച്ചാൽമാത്രമേ ഇത് നടക്കു എന്നും അദ്ദേഹം പറഞ്ഞു.

Top