ആരാധകരില്‍ നിന്നു രക്ഷപ്പെടാന്‍ തലവഴി പുതപ്പിട്ട് ധോണിയുടെ ആള്‍മാറാട്ടം; വീഡിയോ വൈറല്‍…

ധോണി എന്തു ചെയ്താലും ആരാധകര്‍ അത് ആഘോഷമാക്കും. ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഡാന്‍സ് കളിക്കുന്ന ധോണിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഭാര്യ സാക്ഷിയാണ് ആ വീഡിയോ പുറത്തു വിട്ടത്. ഇപ്പോള്‍ സാക്ഷി മഹിയുടെ മറ്റൊരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. വിമാന യാത്രയ്ക്കിടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തിരക്കേറിയ വിമാനത്തിനകത്ത് തലവഴി പുതപ്പ് കൊണ്ട് മറച്ച് ഒളിച്ചിരിക്കുന്ന ധോണിയുടെ ദൃശ്യങ്ങളാണ് സാക്ഷി പുറത്തുവിട്ടത്. യാത്രക്കാര്‍ ധോണിക്ക് അരികിലൂടെ ആരാണെന്ന് മനസ്സിലാവാതെ പോകുന്നതും കാണാന്‍ കഴിയും. എന്നാല്‍ വീഡിയോ പുറത്തുവിട്ടതോടെ ആരാധകര്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. ഒളിച്ചിരുന്നിട്ട് കാര്യമില്ലെന്നും ആരാധകര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് ധോണിയാണെന്ന് തിരിച്ചറിയാന്‍ കവിയുമെന്നും കമന്റുകള്‍ വന്നു. ലോകത്ത് ഒളിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് ഇതെന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്തായാലും വീഡിയോ വൈറലാകാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Top