മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനും അമാലും വിവാഹിതരായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് സ്‌നേഹനിര്‍ഭരമായ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുട്ടിത്തം മാറാത്ത എന്നെ നീ എങ്ങിനെ കെട്ടിയെന്ന സരസമായ ആമുഖത്തോടെയാണ് ദുല്‍ഖറിന്റെ കുറിപ്പ്. കണ്ണുചിമ്മി തുറക്കുന്നതുപോലെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയതെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വാര്‍ഷികത്തിന് പക്ഷേ, ദുല്‍ഖര്‍ ഭാര്യയ്ക്കൊപ്പമില്ല. ഈ ദിവസം അമാലുവിന് അടുത്തെത്താന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും അടുത്ത വര്‍ഷം ഉറപ്പായും അടുത്തുണ്ടാവുമെന്നും താരം ഉറപ്പു നല്‍കുന്നു. കാര്‍ട്ടൂണ്‍ പോലെയിരിക്കുന്ന എന്നെ നീ എങ്ങനെയാണ് വിവാഹം ചെയ്യാന്‍ തയ്യാറായത്. അതിന്റെ കാരണം എനിക്ക് ഇതുവരെ അറിഞ്ഞുകൂട. എന്തായാലും നന്ദി ദുല്‍ഖര് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു