ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും വിവാഹിതയായി; വിവാഹ സത്കാരം പത്തിന് കൊച്ചിയില്‍

ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകള്‍ അര്‍പ്പിതയാണ് വധു. രാവിലെ കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ടെക്‌നോ പാര്‍ക്കിലെ സോഫ്റ്റുവെയര്‍ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് മാനേജരാണ് അര്‍പ്പിത.

സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി 10ന് എറണാകുളത്ത് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈയില്‍ ബിരുദ പഠനകാലത്താണ് ധ്യാനും അര്‍പ്പിതയും പരിചയപ്പെട്ടത്. നാലു വര്‍ഷമായുള്ള സൗഹൃദം ഒടുവില്‍ പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമാ ലോകത്തേക്ക് വന്നത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാന്‍, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനായ പുതിയ ചിത്രത്തിലും ധ്യാന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാംഭാഗത്തിലും ധ്യാന്‍ തന്നെയാണ് നായകന്‍

Top