ലോകശ്രദ്ധ നേടിയ സിനിമയായ ടൈറ്റാനിക്കിലെ നായകന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പുതിയ കാമുകിയുടെ പേരിലാണ്. അര്‍ജന്റീനിയന്‍ മോഡലും നടിയുമായ കാമില മോറോണ്‍ ആണ് ഡികാപ്രിയോയുടെ പുതിയ കാമുകി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡികാപ്രിയോയെക്കാള്‍ 23 വയസ് പ്രായം കുറവാണ് കാമിലയ്ക്ക്. അതായത് 20 വയസ്. മറ്റൊരു രസകരമായ വസ്തുത കാമിലയുടെ അമ്മയ്ക്ക് ഡികാപ്രിയോയെക്കാള്‍ 2 വയസ് കുറവാണ്. അടുത്തിടെ കമിതാക്കള്‍ പരിപാടികളില്‍ ഒന്നിച്ചെത്തിയതും പൊതു ഇടങ്ങളില്‍ ഒരുമിച്ച് എത്തിയതുമാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന് വാര്‍ത്തകള്‍ പരക്കാന്‍ ഇടയാക്കിയത്.
ഡികാപ്രിയോയും കാമിലയും ലൊസാഞ്ചല്‍സില്‍ ഒരുമിച്ച് കണ്ടുമുട്ടിയെന്ന് പേജ്‌സിക്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല മറ്റു ചില ഇടങ്ങളിലും ഇരുവരും ഒന്നിച്ചു എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.
ഡികാപ്രിയോ തന്റെ മുന്‍കാമുകി നിന അഗ്ദലുമായി വേര്‍പിരിഞ്ഞശേഷമാണ് കാമിലയുമായി അടുക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഡികാപ്രിയോയും കാമിലയും ഒരുമിച്ച് പൊതുഇടങ്ങളില്‍ വന്നു തുടങ്ങിയത്.