ഇംഗീഷ് സംസാരിച്ചില്ല മുന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പുറത്ത് അധ്യാപിക സ്റ്റിക്കറൊട്ടിച്ചു; അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ഇടുക്കി: ഇംഗ്ലീഷ് സംസാരിച്ചില്ലെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയുടെ പീഡനം. വിദ്യാര്‍ത്ഥിയുടെ പുറത്ത് പേപ്പര്‍ ഒട്ടിച്ച് അധ്യാപിക അപമാനിച്ചു. തൊടുപുഴ വണ്ണപ്പുറം ജയറാണി സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളിലെ അധ്യാപിക അസ്സന്‍ ഇംഗ്ലീഷില്‍ എഴുതിയ പേപ്പര്‍ വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടിന് പിന്‍ഭാഗത്ത് ഒട്ടിക്കുകയായിരുന്നു. ”ഞാന്‍ അനുസരണയില്ലാത്തയാളാണ്… എല്ലായ്പ്പോഴും മലയാളമേ സംസാരിക്കൂ.” എന്നാണ് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നത്. മതാപിതാക്കളുടെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

ഈ പേപ്പറുമായി വിദ്യാര്‍ത്ഥി വീട്ടിലെത്തി. അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് രക്ഷിതാവ് വണ്ണപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ പോലീസ് ജയറാണി സ്‌കൂളിലെത്തി സംഭവം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പിന് രക്ഷിതാവ് തയ്യാറാകാതിരുന്നതോടെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഗാലാന്‍ഡ് സ്വദേശിനിയായ അധ്യാപികയാണ് ജയറാണി സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള കളിയുടെ ഭാഗമായാണ് കുട്ടിയുടെ പുറത്ത് പേപ്പര്‍ ഒട്ടിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോസ്ലിന്‍ പറയുന്നത്. ഇത് വീട്ടിലേക്ക് എത്തിയത് തെറ്റായിപ്പോയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പറയുന്ന ഏത് നടപടിയും അധ്യാപികയ്ക്കെതിരെ സ്വീകരിക്കാന്‍ തയാറെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

പരാതി ലഭിച്ചയുടന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകാത്തത് വിവാദമായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ പോലീസും പ്രതിക്കൂട്ടിലാകും. സംഭവത്തെക്കുറിച്ച് ഇടുക്കി ചൈല്‍ഡ് ലൈനും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.

Top