
കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മലിനീകരണം കുറവാണെന്നും ടൈബ്യൂണല്‍ വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു. നിപ്പോണ്‍ ടയോട്ട സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്‍േറതാണ് ഉത്തരവ്.
10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സി.സിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിൽ നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍െറ ഭാഗം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.