ന്യൂഡല്‍ഹി : ഡീസല്‍ വില വീണ്ടും കൂട്ടി. ലീറ്ററിന് 50 പൈസയാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു..പെട്രോള്‍ വിലയില്‍ മാറ്റമില്ല.
യുഎഇയിലെ ഒക്ടോബര്‍ മാസത്തെ ഇന്ധന വില കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതാണ് ഡീസല്‍ വില കൂടാന്‍ കാരണം. രാജ്യത്ത് ഇക്കഴിഞ്ഞ ഒാഗസ്റ്റ് മുതലാണ് ഇന്ധനവില നിയന്ത്രണം നീക്കിയത്. ഊര്‍ജമന്ത്രാലയം നിയമിച്ച വില നിര്‍ണയ സമിതിയാണ് എല്ലാ മാസവും ആഗോള വിപണിയിലെ വിലയെ ആധാരമാക്കി, സര്‍ക്കാര്‍ സബ്സിഡിയില്ലാത്ത, വില പുതുക്കി നിശ്ചയിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക