ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാവേരി ഹോസ്റ്റലില്‍ നിന്ന് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ പുറത്താക്കി. ഗവേഷക വിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. നാല് വര്‍ഷം മുമ്പ് ഫീസ് വര്‍ധനക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്.