![](https://dailyindianherald.com/wp-content/uploads/2018/05/DIJITAL-AMMAMANAS.png)
തിരുവനന്തപുരം :ജനമോചനയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച അക്രമത്തി നെതിരേ അമ്മ മനസ്സ് എന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് മെയ് 14 ന് വൈകുന്നേരം 6 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മമാര്‍ ‘ഡിജിറ്റല്‍ പ്രതിഷേധ ജ്വാല’ നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന് അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി. സോഷ്യല്‍ മീഡിയ ചെയര്മാന് ദിവ്യസ്പന്ദന, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, സജീവ് ജോസഫ്, ശരത്ചന്ദ്ര പ്രസാദ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്ന, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.അമ്മ മനസ്സ് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ക്യാമ്പയിനില്‍ നാലു ലക്ഷത്തിലധികം സ്ത്രീകള്‍ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി. ഏറ്റവും മികച്ച പ്രവര്‍ത്തനം സംഘടിപ്പിച്ചതിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ഡി.സി.സികളെ തെരഞ്ഞെടുത്തു. ഏറ്റവും അധികം പോള്‍ നടന്നത് നെടുമങ്ങാട്, കുന്നത്തൂര്‍, ഇടുക്കി നിയോജകമണ്ഡലങ്ങളാണെന്നും എം.എം.ഹസന് അറിയിച്ചു.