സിനിമാ ഡെസ്‌ക്
കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാമാധനവും തമ്മിലുള്ള വിവാഹത്തിൽ നിർണായകമായത് പാലക്കാട് സ്വദേശിയായ ജ്യോത്സ്യന്റെ ഉപദേശം. അടുത്തിടെ പുറത്തിറങ്ങിയ ദിലീപിന്റെ സിനിമകളിൽ ഏറെയും കാര്യമായ ജനശ്രദ്ധ നേടിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ദിലീപ് പാലക്കാട് സ്വദേശിയായ ജ്യോത്സ്യന്റെ സേവനം തേടിയത്. സിനിമ ഹിറ്റാകണമെങ്കിൽ ദിലീപ് വിവാഹം കഴിക്കണമെന്നു നിർദേശിച്ചത് ഈ ജ്യോത്സ്യൻ തന്നെയാണ്. ഇതേ തുടർന്നു ദിലീപിന്റെ ബന്ധുക്കളും കാവ്യയുടെ ബന്ധുക്കളും തമ്മിൽ സംസാരിച്ചു വിവാഹക്കാര്യത്തിൽ തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.
ദിലീപിന്റെ ജീവിതത്തിലെ നിർണായകമായ പല തീരുമാനങ്ങളും എടുക്കുന്നതിനു മുൻപ് ഈ ജ്യോത്സ്യനെ കണ്ടിരുന്നതായി ദിലീപിനോടു അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ നിരവധി ദിലീപ് ചിത്രങ്ങൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും ന്യൂജനറേഷൻ താരങ്ങളുടെയും സിനിമകൾ അടിക്കടി ഹിറ്റാകുമ്പോഴായിരുന്നു ദിലീപിന്റെ സിനിമകൾ തുടർച്ചയായി പൊട്ടിയിരുന്നത്. ഇതേ തുടർന്നാണ് ദിലീപ് വീണ്ടും പാലക്കാട് സ്വദേശിയായ ജ്യോത്സ്യനെ കാണാൻ നേരിട്ട് എത്തിയത്.
കഴിഞ്ഞ മാസം ജ്യോത്സ്യനെക്കണ്ടപ്പോഴാണ് 2017 നു മുൻപ് മറ്റൊരു വിവാഹം കൂടി കഴിക്കുകയാണെങ്കിൽ ജീവിതത്തിലും കരിയറിലും ഉയർച്ചയുണ്ടാകും എന്നു വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് ദിലീപ് മറ്റൊരു വിവാഹത്തെപ്പറ്റി ആലോചിച്ചത്. മകൾ മീനാക്ഷിയും ബന്ധുക്കളും കാവ്യയുടെ ബന്ധുക്കളുമായി ചർച്ച നടത്തി വിവാഹം സംബന്ധിച്ചു തീരുമാനം എടുക്കുകയായിരുന്നു.