സിനിമാ ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസൽ സിനിമാ ലോകത്തിന്റെ മുഴുവൻ പിൻതുണ ദിലീപിനുണ്ടെങ്കിലും ദിലീപും ഭാര്യകാവ്യ മാധവനും തമ്മിൽ തെറ്റിയതായി സൂചന. ജയിലിൽ നിന്നു പുറത്തിറങ്ങും വരെ ദിലീപിന്റെ ബിസിനസ് സാമ്രാജ്യം മുഴുവനും കാവ്യയെ ഏൽപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരം ദിലീപിനെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് സൂചന. ഇതേ തുടർന്നു സഹോദരനും നിർമ്മാതാവുമായ അനൂപിനെ ജയിലിൽ വിളിച്ചു വരുത്ത സുപ്രധാനമായ തീരുമാനങ്ങൾ അടങ്ങിയ കത്ത് ഏൽപ്പിച്ചതായാണ് വിവരം. ദിലീപിന്റെ വ്യവസായം മുഴുവനും കാവ്യയെ ഏൽപ്പിച്ചാൽ ഇതിന്റെ നിയന്ത്രണം കാവ്യയുടെ അമ്മയുടെ കയ്യിലെത്തുമെന്നു ദിലീപ് ഭയക്കുന്നു. അങ്ങിനെ സംഭവിച്ചാൽ അത് ദിലീപിന്റെ കയ്യിൽ നിന്നു വ്യവസായങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതിനു ഇടയാക്കുമെന്ന ഭയമാണ് ഉടലെടുത്തരിക്കുന്നത്. അതുകൊണ്ടാണ് നിർണ്ണായകമായ നിർദേശങ്ങൾ ദിലീപ് സഹോദരൻ അനൂപിനു നൽകിയതെന്നാണ് സൂചന ലഭിക്കുന്നത്.
ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തിനു മുൻകൈ എടുത്തിരുന്നതും, വിവാഹം എത്രയും വേഗം നടത്തണമെന്നു വാശിപിടിച്ചതും കാവ്യയുടെ അമ്മയായിരുന്നു എന്നു നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തി കാവ്യ എത്തിയപ്പോൾ ദിലീപുമായി അടുക്കാൻ നിർദേശിച്ചതും അമ്മയാണെന്ന രീതിയിൽ വൻ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും ദിലീപിന്റെ ജയിൽവാസവും എല്ലാമുണ്ടായത്. അടുത്ത ജനുവരി വരെ ദിലീപിനു കഷ്ടകാലസമയമാണെന്നാണ് ജ്യോതിഷൻ പ്രവചിച്ചിരിക്കുന്നതും. ഇതിനിടെയാണ് ദിലീപിന്റെ അറസ്റ്റിലേയ്ക്കു വരെ കാര്യങ്ങൾ നീണ്ടത്.
ദിലീപ് ജയിലിലായതോടെ ദിലീപിന്റെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളും, സംരംഭങ്ങളും എല്ലാം നോക്കി നടത്തിയത് ദിലീപിന്റെ അനുജൻ അനൂപായിരുന്നു. കാവ്യയും അമ്മയും വ്യവസായം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും, എല്ലാം ദിലീപിനെ അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് കാവ്യ ജയിലിൽ എത്തി ദിലീപിനെ കണ്ടതും വ്യവസായങ്ങളുടെയെല്ലാം നിയന്ത്രണവും മേൽനോട്ടവും തന്നെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും. ആദ്യം ദിലീപ് ഇതിനോടു അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ, ഇതിനു പിന്നിലെ ചതി മനസിലാക്കിയതോടെ നിലപാട് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്നു കഴിഞ്ഞ ദിവസം തന്റെ അഭിഭാഷകരെ ദിലീപ് ജയിലിൽ വിളിച്ചു വരുത്ത കേസിന്റെ നിലവിലുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്തു. തുടർന്നാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ച് അറിഞ്ഞത്. ഇവരാണ് സ്വത്തിന്റെ നടത്തിപ്പ് അനൂപിനെ തന്നെ ഏൽപ്പിച്ചാൽ മതിയെന്ന നിർദേശം മുന്നോട്ടു വച്ചത്. ഇല്ലെങ്കിൽ ഭാവിയിൽ ദിലീപിനു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് അഭിഭാഷകർ നൽകിയ ഉപദേശം. ഇത് മനസിലാക്കിയാണ് ദിലീപ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. കാവ്യയുടെയും കുടുബത്തന്റെയു ചതിയുണ്ടാകുമെന്ന ഭയത്തെ തുടർന്നു ദിലീപ് കാവ്യയെ കേസിൽ കുടുക്കാനുള്ള നീക്കം നടത്തുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയ്‌ക്കെതരായി ദിലീപ് പൊലീസിനു മൊഴി നൽകുമെന്നാണ് സൂചന.