
ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തു പുറത്തിറങ്ങിയ ചിത്രമാണ് രാമലീല. പ്രയാഗ മാര്‍ട്ടിന്‍ നായികയായ ചിത്രം എക്കാലത്തെയും മികച്ച ഹിറ്റുകളുടെ ചാര്‍ട്ടില്‍ ഇടംപിടിച്ചു. അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ 111-ാം ദിവസ ആഘോഷം കഴിഞ്ഞദിവസം നടന്നു. ആഘോഷച്ചടങ്ങിനിടെ പ്രയാഗ ദിലീപിനെപ്പറ്റി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ ഒഴുകുകയാണ്. പ്രയാഗ പറഞ്ഞതിങ്ങനെ : അഭിനയത്തെ പറ്റി മാത്രമല്ല, ഇടക്കിടക്ക് ബ്രേക്ക് ടൈം കിട്ടുമ്പോള്‍ ജീവിതത്തെപ്പറ്റിയും നല്ല മൂല്യങ്ങളും ഉപദേശങ്ങളും പറഞ്ഞു തന്ന, ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ജ്യേഷ്ഠ സഹോദരനാണ് ദിലീപേട്ടന്‍. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ദിലീപേട്ടന് നന്ദി പറയുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപ്പാടത്തിനും ഗുരുതുല്യനായ സംവിധായകന്‍ അരുണ്‍ ഗോപിക്കും നന്ദി പറയാന്‍ പ്രയാഗ മറന്നില്ല. ദിലീപിന്റെ പുതിയ ചിത്രം കമ്മാരസംഭവവും ഇപ്പോള്‍ തിയറ്ററില്‍ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തെപ്പറ്റി മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നുയരുന്നത്.