നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലുള്ള വാദം ഹൈക്കോടതിയില്‍ പൂര്‍ത്തിയായി. ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപ് ആണെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയില്‍ പെട്ടവരായതിനാല്‍ പുറത്തിറങ്ങിയാല്‍ സ്വാധീനിക്കാനുള്ള സാധ്യത പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാവാത്തതും ദിലീപിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന വാദത്തിന് കാരണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപ് നാല് തവണ നേരില്‍ കണ്ടതിന് തെളിവുണ്ട്. പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. മുദ്രവെച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കി.
അതേസമയം സുനില്‍കുമാറുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ: കെ.രാംകുമാര്‍ വാദിച്ചു. പള്‍സര്‍ സുനി സിനിമാസെറ്റുകളില്‍ സ്ഥിരമായി എത്തുന്ന വ്യക്തിയാണെന്നും ചില സെറ്റുകളില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാന് കഴിയുമെന്നും പ്രതിഭാഗം ഹൈക്കോടതിയില്‍ ചോദിച്ചു. ജാമ്യഹർജി ദിലീപിന് അനുകൂലമായാൽ പിണറായി വിജയനെ പ്രതിസന്ധിയിലാക്കും എന്നതിന്റെ തെളിവായി സർക്കാരിനെ എതിർക്കുന്നവർ വാദിക്കും. ഗൂഡാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരിഞ്ഞു കൊത്തുകയും ചെയ്യും .
പ്രോസിക്യൂഷൻ വാദം
നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപാണ്.
∙ എല്ലാ പ്രതികളും വിരൽ ചൂണ്ടുന്നത് ദിലീപിലേക്ക്
∙ പൾസർ സുനി നാലുതവണ ദിലീപിനെ കണ്ടു. ഫോണിലും ബന്ധപ്പെട്ടു
∙ ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യണം. ഇതിനായി കസ്റ്റഡിയിൽ വേണം
∙ പൾസർ സുനി ദിലീപിനയച്ച കത്ത് കോടതിക്കു കൈമാറി
∙ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാതെ ജാമ്യം അനുവദിക്കരുത്
ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇങ്ങനെ:
∙ പ്രതി സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ല.
∙ കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ.
∙ പൊലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ല.
∙ ബ്ലാക്മെയിൽ പരാതി നൽകിയത് പൊലീസിന്റെ നിർദേശപ്രകാരം.
∙ പൾസർ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ല.
∙ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വാദങ്ങൾക്കു തെളിവില്ല.
∙ സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ല.
∙ അന്വേഷണവുമായി എപ്പോൾ വേണമെങ്കിലും സഹകരിക്കാം.
∙ ദിലീപിന് പൂർത്തിയാക്കാൻ ഒട്ടേറെ സിനിമകളുണ്ട്.
ദിലീപ് നാലു തവണ പള്‍സര്‍സുനിയുമായി കൂടിക്കാഴ്ചനടത്തിയെന്നും ഇതിന് തെളിവുണ്ടെന്നനും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരുസ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വിയില്ലാത്ത സംഭവമാണെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു.കേസില്‍ എല്ലാ സാക്ഷികളുടെയും മൊഴി ദിലീപിന് എതിരാണ്. ഫോണ്‍ രേഖകളും ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.കേസില്‍ അറസ്റ്റിലായ പള്‍സര്‍സുനി എന്ന സുനില്‍ കുമാര്‍ അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് ജയിലില്‍ നിന്ന് വിളിച്ചതിന് തെളിവുണ്ട്.നടി അക്രമിക്കപ്പെട്ടത് സംബന്ധിച്ച ഗൂഢാലോചനാ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ വെക്കുന്നത് നീതീകരിക്കാവുന്നതല്ല. പള്‍സര്‍ സുനിയുടെ മൊഴി മാത്രം വച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ല.
അക്രമിക്കപ്പെട്ട നടി പോലും ദിലീപുമായി വ്യക്തിവിരോധം ഉള്ളതായി പറഞ്ഞിട്ടില്ല. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. ഇതെല്ലാം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു പ്രോസിക്യൂഷന്‍. തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്ത ദിലീപിന്റെ അറസ്റ്റ് മതിയായ തെളിവുകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനായി കെ രാംകുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ് പരാതി നല്‍കിയതിനു പിന്നാലെയാണ് നടനെതിരെ പൊലീസ് തിരിഞ്ഞത്. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ രാംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.