നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് വാദം. എന്നാല്‍ ദിലീപും താരത്തിന്റെ അനുകൂലികളും ആരോപിക്കുന്നത് കേസില്‍ കുടുക്കിയതാണ് എന്നാണ്. ഇക്കാര്യത്തില്‍ ഏതാണ് സത്യം എന്നത് കേസില്‍ കോടതി വിധി പറയുമ്പോള്‍ മാത്രമേ പറയാനാവൂ. കാരണം അത്രയധികം വഴിത്തിരിവുകളാണ് ഈ കേസിലുള്ളത്. കേസ് അട്ടിമറിക്കാനും ദിലീപിനെ രക്ഷപ്പെടുത്താനും ശ്രമം നടക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നു. ഇതങ്ങനെ തള്ളിക്കളയാന്‍ പറ്റുന്നതല്ല. പ്രമുഖനായ ജനപ്രതിനിധിയാണ് പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് രണ്ട് മാസത്തിന് അടുത്ത് ജയിലില്‍ കിടന്നിട്ടും ഒന്നരമാസത്തോളം സിനിമയിലെ പ്രമുഖരാരും തിരിഞ്ഞ് നോക്കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഗണേഷ് കുമാര്‍ എംഎല്‍എ അടക്കം ജയിലില്‍ എത്തുകയും സിനിമാക്കാരോട് ദിലീപിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. സിനിമാക്കാര്‍ക്ക് പെട്ടെന്ന് ഇത്തരമൊരും ബോധോദയം തോന്നാന്‍ കാരണമെന്തെന്ന് ആരായാലും സംശയിച്ച് പോകും. എന്നാലീ സന്ദര്‍ശനം ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. അതായത് കേസ് അട്ടിമറിക്കാനും ദിലീപിനെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമെന്ന്. കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസാണ് ഗണേഷ് കുമാര്‍ അടക്കമുള്ള ഇടത് എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് കേസിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. പിടി തോമസ് ഇത് വെറുതെ പറയുന്നതല്ല. ഗണേഷ് കുമാര്‍ അടക്കമുള്ള സിനിമാക്കാര്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ചെന്നതും ഗണേഷ് പോലീസിനെ വിമര്‍ശിച്ചതും നടന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞതുമെല്ലാം കേസ് അട്ടിമറിക്കാനണെന്നാണ് പിടി തോമസിന്റെ കണ്ടെത്തല്‍. തലശ്ശേരിയില്‍ വെച്ച് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ സിനിമാക്കാരും അമ്മയുടെ ഭാരവാഹികളും കൂടിയായ ജനപ്രതിനിധികള്‍ ഇന്നസെന്റ്, ഗണേഷ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇത് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാണ് എന്നും പിടി ആരോപിക്കുന്നു. ഇടത് ജനപ്രതിനിധികളുടെ ഈ സമ്മര്‍ദഫലമായി കേസന്വേഷണം പോലീസ് മയപ്പെടുത്തിയെന്ന് സംശയമുണ്ടാക്കുന്നുവെന്നും പിടി തോമസ് ആരോപിച്ചു. കേസ് ബലാത്സംഗ ശ്രമം മാത്രമായി ചുരുക്കാന്‍ ശ്രമം നടക്കുന്നതായും പിസി ആരോപണം ഉയര്‍ത്തി. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സ്ത്രീസുരക്ഷ ഉറപ്പ് നല്‍കി അധികാരത്തിലേറിയതാണ് പിണറായി സര്‍ക്കാര്‍. ആ സര്‍ക്കാരിന്റെ ഭാഗമായ എംഎല്‍എമാര്‍ ഇത്രയും നാണംകെട്ട പ്രവൃത്തി ചെയ്യരുതെന്നും പിടി തോമസ് ആവശ്യപ്പെട്ടു
ഹൈക്കോടതി കഴിഞ്ഞ ദിവസം കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ അന്വേഷണ സംഘത്തിന് എതിരെ ഉന്നയിച്ചിരുന്നു. ഹൈക്കോടതിയുടെ വിമര്‍ശനം സൂചിപ്പിക്കുന്നത് കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ടോ എന്നതാണ് എന്നും പിടി തോമസ് ആരോപിച്ചു