സിനിമാ ഡെസ്ക്
കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രഫസർ ഡിങ്കന്റെ പൂജയ്ക്ക് എത്തിയ ലോക്നാഥ് ബഹ്റയുടെ ചിത്രവുമായി സോഷ്യൽ മീഡിയ. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുൻപു നടന്ന പൂജയിൽ ലോക്നാഥ് ബഹ്റ പങ്കെടുക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ ദിലീപിന്റെ ചിത്രത്തിന്റെ പൂജയ്ക്കായി ഡിജിപി ലോക്നാഥ് ബഹ്റ എത്തിയതിനെ വിമർശിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്.
ദിലീപിന്റെ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിൽ നടന്ന പൂജയിലാണ് ഡിജിപി ലോക്നാഥ് ബഹ്റ പങ്കെടുത്തത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ലോക്നാഥ് ബഹ്റ ഡിജിപിയായി വീണ്ടും സ്ഥാനം ഏറ്റെടുത്തത്. ഇതു ദിലീപിനൊപ്പം അദ്ദേഹം നിൽക്കുന്ന ഫോട്ടോയും ചേർത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രചാരണം