കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. ഇത് മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ഇതില്‍ രണ്ടുതവണ ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉള്‍പ്പടെ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതാണ് ദിലീപിന് തിരിച്ചടിയായത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. അറസ്റ്റിലായി അന്‍പത് ദിവസം തികയുമ്പോഴാണ് ജാമ്യാപേക്ഷയില്‍ വിധിയുണ്ടായത്.
കാവ്യയുമായുള്ള ആദ്യ ഓണം ജയിലില്‍ താരം ആഘോഷിക്കും. ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസുത്രണം ചെയ്തിരുന്നത്. ജാമ്യം നിഷേധിച്ചതോടെ 25 കോടി മുതല്‍മുടക്കിയെടുത്ത രാമലീലയുടെ റിലീസും അവതാളത്തിലായി. ടോമിച്ചന്‍ മുളക് പാടമാണ് നിര്‍മ്മിച്ചത്. താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാത്രം രാമലീല ഇറക്കിയാല്‍ മതിയെന്നാണ് ദിലീപ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലിപീനെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗം, ഗൂഡാലോചന അടക്കം ജീവപരന്ത്യം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ജയിലിലടച്ചത്. മജിസ്‌ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങളോടെ തളളി. ഇതിനുപിന്നാലെയാണ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിച്ചത്.
മുന്‍ ജാമ്യാപേക്ഷകളില്‍ വിഭിന്നമായി നിരവധി കാര്യങ്ങള്‍ ഇത്തവണ ഉന്നയിച്ചിരുന്നു. ചില മാധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇതിലൊന്ന്. മുഖ്യപ്രതി സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പൊലീസ് തന്നേ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകള്‍ നിലവില്‍ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനില്‍കുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നല്‍കി പുറത്തുവിട്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ ജയിൽവാസം ഇപ്പോൾ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. 90 ദിവസത്തിനുള്ളിൽ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കും. ഇതൊഴിവാക്കാൻ 90 ദിവസത്തിനുള്ളിൽതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലിലായിട്ട് 50 ദിവസമായിട്ടും ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചതിന് കാരണവും ഈ തെളിവുകളുടെ ബലമാണ്. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയക്കുകയായിരുന്നു. കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടതിന്റെ നിര്‍ണായക തെളിവായിത്. പള്‍സര്‍ സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയത് പിടിയിലായ ശേഷം പള്‍സര്‍ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്. ഒരു പൊലീസുകാരനാണ് ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞത്. പൊലീസുകാരന്‍ കേസില്‍ പ്രതിയായേക്കും. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്.
അന്ന് പോലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമിച്ചത്. ഈ പൊലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പൊലീസുകാരന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നു. തൃശൂരിലുള്ള ഒരു കോയിന്‍ ബൂത്തില്‍ നിന്ന് പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പൊലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു. പിന്നീട് അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയസമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍.
മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും പൊലീസുകാരന്റെ ഫോണില്‍ നിന്ന് വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് വിലങ്ങുതടിയായി നിന്നതെന്നാണ് വിവരം. മാത്രമല്ല തെളിനശിപ്പിക്കുക, പ്രതിയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതിനാല്‍ പൊലീസുകരനെ പ്രതിയാക്കിയേക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു. തനിക്കെതിരെ കാക്കനാട് ജയിലില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ വാദം പെളിക്കാന്‍ ഈ രേഖകള്‍ പ്രോസിക്യൂഷനെ സഹായിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി . ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. ജാമ്യം നിഷേധിച്ചിരിക്കുന്നു എന്ന ഒറ്റവാക്ക് മാത്രമാണ് കോടതി കേസ് വിളിച്ച സമയത്ത് പറഞ്ഞത്. കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളു. എട്ട് പേജുള്ളതാണ് കോടതിയുടെ ഉത്തരവ്.
ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നുണ്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധിനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കിയാല്‍ സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. 12,13 പ്രതികളാണ് ഇവ നശിപ്പിച്ചത്. അന്വേഷണവുമായി കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി സഹകരിക്കുന്നില്ല. മാത്രമല്ല അന്വേഷണം കാര്യമായി പുരോഗമിക്കുകയാണ്. അതിനാല്‍ ജാമ്യം നല്‍കേണ്ട യാതൊരു കാരണവും നിലവിലില്ല എ ന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചു.
മാത്രമല്ല കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇനി ജാമ്യത്തിന് ഹൈക്കോടതിയില്‍ വീണ്ടും ശ്രമിച്ചാല്‍ ഇതേ ജഡ്ജി തന്നെയാകും വാദം കേള്‍ക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. കുറ്റപത്രം നല്‍കുന്നതിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഈ രണ്ട് വഴികളാണ് ദിലീപിന് മുന്നിലുള്ളത്.