കൊച്ചി: കാവ്യ ദിലീപ് ബന്ധത്തില്‍ തുടക്കത്തില്‍ തന്നെ പണിപാളിയോ എന്ന് ആരാധകര്‍ക്ക് സംശയം. നവ ദമ്പതികള്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടയിലാണ് കാവ്യയ്ക്ക് അബദ്ധം പിണഞ്ഞത്.
എല്ലാവരുടേയും പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് ആവശ്യം. നല്ലൊരു ജീവിതമുണ്ടാവാന്‍ നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. സപ്പോര്‍ട്ട് ചെയ്യണം.
ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന മലയാളി പ്രേക്ഷകരോടും മീഡിയകളോടും സമൂഹത്തോടും എല്ലാ അനുഗ്രഹവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു എന്നിങ്ങനെ വിവാഹിതരാകാന്‍ തീരുമാനിച്ച സാഹചര്യവും മറ്റുമെല്ലാം ദിലീപ് ദീര്‍ഘമായി വിവരിച്ചു. ഇതിനുപിന്നാലെ കാവ്യയ്ക്കുനേരെ ചാനല്‍ മൈക്കുകള്‍ നീണ്ടതോടെ നടി പറഞ്ഞുതുടങ്ങി.
ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം.. അനുഗ്രഹിക്കണം… ചിരിച്ചുകൊണ്ട് കാവ്യ ദിലീപിനെ നോക്കുമ്പോഴേക്കും ഇതിന് തിരുത്തെത്തി. രണ്ടല്ല… മൂന്നുപേര്‍… എന്ന് മകള്‍ മീനാക്ഷിയും കൂടെയുണ്ട് കുടുംബത്തിലെന്ന ഓര്‍മ്മപ്പെടുത്തലുമായി ദിലീപ്. ഉടന്‍ നടി തിരുത്തി.. അയ്യയ്യോ ഞാന്‍ വിട്ടുപോയി എന്നായി കാവ്യ… ഉടന്‍ ദിലീപിന്റെ അടുത്ത പ്രതികരണം. മൂന്നല്ല.. അമ്മകൂടിയുണ്ട് ഒപ്പമെന്ന അടുത്ത തിരുത്തല്‍ താരത്തില്‍ നിന്നുവന്നത് എല്ലാവരിലും ചിരിപടര്‍ത്തി.