കൊച്ചി: മലയാള സിനിമയില്‍ മഞ്ജുവാര്യര്‍ ദിലീപ് പോര്. അണിയറയില്‍ മഞ്ജുവാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ നീക്കങ്ങള്‍ പരസ്യമാകുന്നു. കമലിന്റെ പുതിയ ചിത്രമായ ആമിയിലേയ്ക്ക് മഞ്ജുവാര്യരെ ക്ഷണിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ആമിയില്‍ നായികയായി മഞ്ജു വാര്യരെ പരിഗണിക്കാതിരിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തിലെ സിനിമാ തിയ്യേറ്ററുകളെ കൈപ്പിടിയിലൊതുക്കിയ ദിലീപ് കമല്‍ ചിത്രത്തിനെതിരെ തിരിയുമോ എന്നാണ് നിര്‍മ്മാതാവ് ഭയക്കുന്നത്. ഈ സാഹചര്യത്തില്‍ ആമിയായിയ മഞ്ജുവാര്യര്‍ തന്നെ എത്തുമോ എന്നാണ് അണിയറി പ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ലിബര്‍ട്ടി ബഷിറിനെ മുട്ടുകുത്തിച്ച് തിയേറ്റര്‍ തന്നെ പൊളിപ്പിക്കുന്ന സാഹചര്യത്തിലേയ്ക്കാണ് ദിലീപ് പണികൊടുത്തത്. ഇതിനു പിന്നാലെ അടുത്ത പണി കമല്‍ ചിത്രിത്തിനാകുമോ എന്നാണ് ചര്‍ച്ചകള്‍ ഉയരുന്നത്.
അത്തരത്തില്‍ യാതൊരുവിധ ശ്രമങ്ങളും ദിലീപ് നടത്തിയിട്ടില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് കമല്‍ പ്രതികരിച്ചത്. ദിലീപും കമലുമായി അടുത്ത ബന്ധമാണ് ഉള്ളത്. കമലിന്റെ സംവിധാന സഹായിയായാണ് ദിലീപ് സനിമയില്‍ സജീവമാകുന്നത്. ഗുരുതുല്യനായാണ് കമലിനെ കാണുന്നതും. ഈ ബന്ധം ഉപയോഗിച്ചാണ് മഞ്ജുവിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനോട് പ്രതികരിക്കാന്‍ ദിലീപ് ഇനിയും തയ്യാറായിട്ടില്ല. മഞ്ജുവുമായി തെറ്റിപ്പിരിഞ്ഞ ദിലീപ്, ഈയിടെയാണ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. ഈ കല്ല്യാണത്തിന് സിനിമയിലെ പ്രമുഖരെത്താതിരിക്കാന് മഞ്ജു കരുക്കള്‍ നീക്കിയെന്ന ആരോപണവും ശക്തമാണ്.
ഇതിനിടെയാണ് ആമിയുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഇടപെടല്‍ വാര്‍ത്ത പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ ആമിയായി മികച്ച നടിയെ ആവശ്യമുണ്ട്. അതുകൊണ്ട് മഞ്ജുവല്ലാതെ മറ്റൊരാളെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് കമലിന്റെ നിലപാട്. ദിലീപുമായി പ്രശ്നമൊന്നുമില്ലെന്ന് കമല്‍ പറഞ്ഞെങ്കിലും പ്രശ്നങ്ങളുണ്ടെന്ന സൂചനയാണ് സിനിമാ ലോകം നല്‍കുന്നത്. ആമിയുടെ റിലീസ് സമയത്ത് തിയേറ്ററുകളുടെ മനോഭാവം അപ്പോള്‍ അറിയാമെന്ന് കരുതുന്നവരുമുണ്ട്.
ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കമലിന്റെ ആമിയിലെ നായികയെ തീരുമാനിച്ചത്. വിദ്യാ ബാലനാണ് ആമിയുടെ വേഷത്തിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറി. പിന്നീട് തബു, പാര്‍വതി എന്നിവരുടെയൊക്കെ പേര് ഉയര്‍ന്നുവന്നു. എന്നാല്‍ തന്റെ ആമിയെ അവതരിപ്പിക്കാന്‍ പറ്റിയ ആളെ ഇതുവരെയും കണ്ടു കിട്ടിയില്ലെന്നായിരുന്നു സംവിധായകന് പറഞ്ഞത്. ഇതിനിടയ്ക്ക് മഞ്ജു വാര്യരുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ഇതോടെ ദിലീപ് പ്രശ്നത്തില്‍ ഇടപെട്ടുവെന്നാണ് വാര്‍ത്തകളും റിപ്പോര്‍ട്ടും. കമലിനോട് മഞ്ജുവിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്രേ. ഇത് കമല്‍ തള്ളി.