ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ പുറത്തിറങ്ങുന്നു .പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപ്-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്.
ഈ ചിത്രത്തിന്റെ പുതിയ ടീസര്‍ നാളെ പുറത്തുവിടും. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും.ദിലീപ് അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്റെ നിർമ്മാണ വിതരണ ബാനർ ആയ ആർ ഡി ഇല്ല്യൂമിനേഷൻ ആയിരിക്കും.
ദീലിപ് വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോടതി സമക്ഷം ബാലൻ വക്കീലിന്റെ ആദ്യ ടീസർ നാളെ ആറ് മണിക്ക് ക്രിസ്തുമസ് സമ്മാനമായ് പ്രേക്ഷകർക്ക് മുന്നിലെത്തും. ത്രില്ലർ സിനിമകൾ ഒരുക്കുന്നതിൽ സ്പെഷലിസ്റ്റായ ബി ഉണ്ണികൃഷ്ണന്റെ സ്ക്രിപ്റ്റിൽ ദിലീപ് വക്കീൽ കഥാപാത്രമായ് എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടാവും. വിക്കുള്ള ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു
2 കണ്‍ട്രീസിനു ശേഷം മംമ്താ മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദും ചിത്രത്തില്‍ എത്തുന്നു. ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത് പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ സ്വഭാവത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
നീതി എന്ന പേരായിരുന്നു ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന പേരില്‍ ദിലീപിന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതോടെ പേരിന്റെ കാര്യത്തിലും സ്ഥിരീകരണമായി. ജനുവരി പകുതിയോടെ ചിത്രം തിയറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനുവരി 18ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്യുമിനേഷനാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.