ലാവ്‌ലിന്‍ കേസില്‍ സി ബി ഐയ്ക്ക് പിണറായിക്കെതിരെ തെളിവ് നല്‍കിയ ദിലീപ് രാഹുലന്‍ ദുബയിയില്‍ അഴിക്കുള്ളിലായി

ദുബായ്: ലാവ്‌ലിന്‍ കേസിലുടെയാണ് മലയാളികള്‍ക്ക് ദിലീപ് രാഹുലന്‍ സുപരിചിതനാകുന്നത്. പ്രവാസി മലയാളിയ ദിലീപ് രാഹുലന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ചെക്കുകേസില്‍ ദുബായ് പ്രാഥമിക കോടതി തടവുശിക്ഷ വിധിച്ചതോടെയാണ്. ലാവ്‌ലിന്‍ കേസില്‍ ഇയാളെ നേരത്തെ സിബി ഐ ചോദ്യം ചെയ്തിരുന്നു. ഇന്ത്യക്കാരനായ എസ് ടി വിനോദ് ചന്ദ്രയുടെ പരാതിയിലാണ് ദിലീപ് രാഹുലനെതിരായ വിധി.

വിനോദ് ചന്ദ്രയ്ക്കു നല്‍കിയ 38 കോടിയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനെത്തുടര്‍ന്നു മടങ്ങുകയായിരുന്നു. ദുബായില്‍ നിരവധി കബളിപ്പിക്കല്‍ കേസുകളില്‍ കുടുങ്ങിയതിനെത്തുടര്‍ന്നു നിയമനടപടി നേരിടുന്ന ദിലീപ് വളരെ നേരത്തെ ദുബായില്‍നിന്നു മുങ്ങിയിരുന്നു.
ദുബൈ ജബല്‍ അലി ആസ്ഥാനമായുള്ള പസഫിക് കണ്‍ട്രോള്‍ എന്ന ആടി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊച്ചി സ്വദേശി ദിലീപ് രാഹുലന്‍. എന്നാല്‍ ഈ കേസുമായി കമ്പനിക്കു ബന്ധമില്ലെന്നു കമ്പനിവൃത്തങ്ങള്‍ കോടതിയില്‍ അറിയിച്ചതായാണു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് രാഹുലന്‍ നല്‍കിയ ചെക്ക് വ്യക്തിപരമായിരുന്നെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കമ്പനിക്കാവില്ലെന്നുമാണ് നിലപാട്. ദിലീപ് രാഹുലന്‍ വിധി കേള്‍ക്കാന്‍ എത്തിയിരുന്നില്ല. അസാന്നിധ്യത്തില്‍ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

ദിലീപ് രാഹുലനായി ദുബായ് പൊലീസ് ഇന്റര്‍പോള്‍ മുഖാന്തിരം രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പ് കാനഡ ആസ്ഥാനമായുള്ള എസ്എന്‍സി ലാവലിന്‍ കമ്പനിയില്‍ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായിരുന്നു ദിലീപ് രാഹുലന്‍. അക്കാലത്താണ് പിണറായി വിജയനെ ഇന്നോളം പിന്തുടരുന്ന തെല്‍യക്കപ്പെടാത്ത കളങ്കമായ ലാവലിന്‍ ഇടപാടു നടക്കുന്നത്. ഇടപാടിലെ വിവരങ്ങള്‍ അറിയാനായി ദിലീപ് രാഹുലനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.

ലാവലിന്‍ വിട്ടശേഷമാണ് ഓസ്ട്രേലിയ ആസ്ഥാനമായി പസഫിക് കണ്‍ട്രോള്‍ എന്ന കമ്പനി ദിലീപ് തുടങ്ങിയത്. പിന്നീട് കമ്പനി ദുബായിലേക്കു മാറി. വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തും മറ്റുമാണു കമ്പനി മുന്നോട്ടു പോയിരുന്നത്. തിരിച്ചടവു മുടങ്ങിയതോടെ ബാങ്കുകള്‍ നിയമനടപടി തുടങ്ങി. ഇതില്‍ കുടുങ്ങാതിരിക്കാന്‍ ദിലീപ് രാഹുലന്‍ ദുബായ് വിട്ടെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും ദിലീപ് രാഹുലനായുള്ള അന്വേഷണം ശക്തമാവുകയാണ്. ഇതു കൂടാതെ ഇനി നിരവധി കേസുകളിലും ദിലീപ് രാഹുലനെതിരേ വിധിവരാനുണ്ട്. നിലവിലെ വിലാസം അമേരിക്കയിലെ ന്യൂജഴ്സിയിലേതാണ്. ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടുമുണ്ട്.

Top