ദിലീപ് അങ്കിള്‍ എങ്ങിനെ കാവ്യയുടെ പ്രണയ നായകനായി; പൂക്കാലം വരവില്‍ നിന്ന് കാല്‍നൂണ്ടാനപ്പുറത്തെ സുഹൃത്ത് ബന്ധം

കൊച്ചി: ആദ്യം കാവ്യമാധവന് ദിലീപ് അങ്കിളായിരുന്നു..കമലിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിക്കുന്ന സമയത്താണ് കാവ്യ ബാലതാരമായി എത്തുന്നത്.  1991 ല്‍ കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ദിലീപും കാവ്യാ മാധവനും ആദ്യമായി കണ്ടുമുട്ടുന്നത്. കാവ്യ ചിത്രത്തിലെ ബാലതാരവും. ലൊക്കേഷനില്‍ കാവ്യ ദിലീപിനെ അങ്കിള്‍ എന്നാണ് ആദ്യം വിളിച്ചത്. അന്ന് തന്നെ ദിലീപ് ആ വിളി തിരിത്തിച്ചു. തന്നെ ചേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്ന് ദിലീപ് കാവ്യയോട് ഉപദേശിച്ചു.

Also Read :എന്റെ മാറിടവും ചുണ്ടുകളും ഉടന്‍ വികസിക്കും;അതു കഴിഞ്ഞാല്‍ സിനിമയിലെത്തും …നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു തവണ മാത്രമാണ് കാവ്യ ദിലീപിനെ അങ്കിള്‍ എന്ന് വിളിച്ചത്. ഉടന്‍ തന്നെ ദിലീപ് ആ വിളി തിരുത്തി. ഇനി ദിലീപേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്നു ദിലീപ് പറഞ്ഞു. നീയൊക്കെ വളര്‍ന്ന് എന്റെ നായികയാകും, അപ്പോള്‍ ഈ അങ്കിള്‍ വിളി പ്രശ്നമാകും എന്ന മുന്നറിയിപ്പും അന്ന് ദിലീപ് നല്‍കിയത്ര. ദീലീപേട്ടായെന്ന് വിളിച്ച പഠിക്കാനും പറഞ്ഞു. എന്തുകൊണ്ടാണ് അങ്കിള്‍ എന്ന വിളി ചേട്ടന്‍ എന്നാക്കിയെന്നു ചോദിച്ചാല്‍ ദിലീപിന് ഒരു മറുപടി മാത്രം. അവര്‍ വളരും നമ്മള്‍ വളരില്ലല്ലോ…പുക്കാലം വരവായി എന്ന സെറ്റിന് ശേഷവും ഒന്നു രണ്ട് ലൊക്കേഷനില്‍ വച്ച് കാവ്യയെന്ന കുട്ടിയെ കണ്ടിട്ടുണ്ട്. അപ്പോഴും തന്റെ നായികയാകുമെന്ന് ഓര്‍ത്തിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ഇപ്പോള്‍ നായികയും കടന്ന് ജീവിത പങ്കാളിയാവുകയാണ് അന്ന് കണ്ട കുട്ടി.

ഡിഗ്രി വരെ പഠിക്കും. അതിന് ശേഷം കല്ല്യാണം അതായിരുന്നു വീട്ടിലെ തീരുമാനം. എന്നാല്‍ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ലാല്‍ ജോസും ദിലീപും വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. അതിന് കാരണം ലാലുച്ചേട്ടനോടും ദിലീപേട്ടനോടുമുള്ള വിശ്വാസം കാരണമാണെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സിനിമ മുതല്‍ ദിലീപും കാവ്യയും സുഹൃത്തുക്കളായി. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തോടെ ഇരുവരും കൂടുതല്‍ അടുത്തു. മീശാ മാധവനിലൂടെ മലയാളിയുടെ ഭാഗ്യ ജോഡിയായി മാറിയ ഇരുവരും വിവാഹത്തിലേക്ക് കടക്കുമ്പോള്‍ സുഹൃത്തുക്കളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേരുകയാണ് അവര്‍.
ഇത് ഒരു ഹാന്‍ഡില്‍ വിത്ത് കെയര്‍ ഐറ്റമാണ്. നല്ല ഓര്‍മ ശക്തിയാണ്. വെറുതെ പറയാന്‍ പറ്റില്ല. പറഞ്ഞകാര്യം ചെയ്തില്ലെങ്കില്‍ പിന്നെ ബഹളമായിരിക്കം-ഇതാണ് കാവ്യയെ കുറിച്ചുള്ള ദിലീപിന്റെ വിലയിരുത്തല്‍. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന ആള്‍. എത്ര ദേഷ്യം വന്നാലും മുഖത്ത് കാണിക്കില്ല. സെറ്റില്‍ ഇടിച്ച് കയറി പൊട്ടക്കഥ പറയുന്നവരോടു പോലും മര്യാദയോടെ പെരുമാറും-ദിലീപിനെ കുറിച്ച് കാവ്യ പറഞ്ഞിരുന്നത് ഇങ്ങനേയും. ഇതു രണ്ടും ശരിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ദാമ്പത്യവും വന്‍ വിജയമാകും-ദിലീപിന്റെ അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു.
ചന്ദ്രനുദിക്കുന്ന ദിക്കിലായിരുന്നു ദിലീപുമൊത്ത് കാവ്യ ആദ്യം നായികയായി അഭിനയിച്ചത്. ആ അനുഭവങ്ങള്‍ കാവ്യ പങ്കുവച്ചത് ഇങ്ങനെയാണ്. ലൊക്കേഷനില്‍ പോയി ആരോടും അടുത്തില്ല. ദിലീപേട്ടനോടൊക്കെ ഒന്ന് ചിരിക്കും അത്രയേയുള്ളു. പോരൊങ്കില്‍ അന്നെനിക് കുഞ്ചാക്കോ ബോബന്റെ നായിക ആകാനായിരുന്നു ആഗ്രഹം. നിറം ഇറങ്ങിയ സമയം, കൂട്ടുകാരികളൊക്കെ പറയും നീ എന്നെങ്കിലും നായികയാവുകയാണെങ്കില്‍ കുഞ്ചാക്കോ ബോബന്റെ നായിക ആവണം. നോട്ട്സ് ഒക്കെ ഞങ്ങള്‍ എഴുതി തന്നോളാം. പക്ഷേ, നായകന്‍ ദിലീപ് ആണെന്നറിഞ്ഞപ്പോള്‍ എനിക് നിരാശയായി. ഫോണ്‍ചെയ്തപ്പോള്‍ ഞാന്‍ ചോദിച്ചു. ലാലു ചേട്ടാ നിങ്ങള്‍ക്ക് കുഞ്ചാക്കോ ബോബനെ വച്ച് പടം എടുത്തു കൂടായിരുന്നോ.. ? പക്ഷേ, ഇതിനുള്ള മറുപടി ലൊക്കേഷനിലെത്തി ആദ്യ ദിവസം തന്നെ ദിലീപേട്ടന്‍ തീര്‍ത്തെന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

ദീപസ്തംഭം മഹാശ്ചര്യം കഴിഞ്ഞിച്ചാണ് ദിലീപ് ചന്ദ്രനുദിക്കുന്ന ദിക്കിലെ ലൊക്കേഷനിലെത്തുന്നത്. മീശയില്ല. പകരം ഒട്ടിച്ചുവച്ച മീശയാണ് ഉള്ളത്. കാവ്യയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. എന്റെ മീശ കണ്ടോ? കണ്ടു. എന്താ? നിഷ്‌കളങ്കമായ കാവ്യയുടെ മറുപടി കേട്ട് ഞാന്‍ പിന്നേയും ചോദിച്ചു. ഇതെവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? കാവ്യ ആലോചിക്കാന്‍ തുടങ്ങി. പരീക്ഷാ ഹാളിലിരിരിക്കുന്നതു പോലെ തലപുകഞ്ഞ്.. അവസാനം ഞാന്‍ പറഞ്ഞു. ഇത് കുഞ്ചാക്കോ ബോബന്റെ മീശയാണ്. നായകനായി കുഞ്ചാക്കോ ബോബന്‍ ഇല്ലെങ്കിലും മീശയുണ്ടല്ലോ. എന്നു പറഞ്ഞപ്പോള്‍ മുതല്‍ സെറ്റുമുഴുവന്‍ പൊട്ടിച്ചിരിയായി. ദിലീപിന്റെ ഈ വാക്കുളിലെ നര്‍മ്മാണ് കാവ്യയുമായുള്ള സൗഹൃദത്തിനും അടിത്തറയായത്.

Top