ദുബായ്: ജനപ്രിയ നായകന്‍ ദിലീപിന്റെ വെബ്സൈറ്റിന് യു എ ഇയില്‍ വിലക്ക്. ദിലീപിന്‍റെ വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനാണ് യു എ ഇയില്‍ വിലക്കിയത്. യു എ ഇയുടെ ഇന്റര്‍നെറ്റ് ആക്സസ് മാനേജ്മെന്റ് പോളിസി പ്രകാരമാണ് വിലക്ക്. നിരോധിക്കപ്പെട്ട ഉളളടക്കം വെബ്സൈറ്റിലുണ്ട് എന്ന് കാണിച്ചാണ് ഇത്. ഇതോടെ യു എ ഇയിലുള്ള ആരാധകര്‍ക്ക് ഇനി ദിലീപ് ഓണ്‍ലൈന്‍ കാണാന്‍ കഴിയില്ല.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് ദിലീപ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇതുണ്ടായത്. മൊഴിയെടുക്കാന്‍ വേണ്ടി വിളിച്ചുവരുത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി താരത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ദീലിപിന്റെ വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈന്‍ ഹാക്ക് ചെയ്തിരുന്നു. ദിലീപിന് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സന്ദേശവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു. ഇതേ പേരുള്ള ദിലീപ് സിനിമയിലെ ചിത്രമാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചത്. ഗൂഗിള്‍ സെര്‍ച്ചില്‍ ദിലീപിനെ മലയാളി ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചും ദിലീപ് ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിറഞ്ഞു