ദില്‍ന ഗുരുതരാവസ്ഥയില്‍; വധശ്രമത്തിന് കേസെടുക്കാതെ പൊലീസ്

കോട്ടയം വൈക്കത്ത് വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ച മലപ്പുറം സ്വദേശി ദില്‍ന ഗുരുതരാവസ്ഥയില്‍. തലയില്‍ മര്‍ദ്ദനമേറ്റ ദില്‍നയെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിട്ടും വധശ്രമത്തിന് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് കോട്ടയം വൈക്കത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് മലപ്പുറം സ്വദേശിയായ ദില്‍നയെ ഭര്‍ത്താവ് അഭിജിത്ത് മര്‍ദ്ദിക്കുന്നത്. കൊടിയ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദില്‍ന സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താന്‍ വൈക്കം പൊലീസ് തയ്യാറായിരുന്നില്ല. തലയ്ക്ക് ഏറ്റ ക്ഷതം ഗുരുതരമായതിനാല്‍ ഇവരെ കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെയും കാര്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും സ്ക്യാന്‍ അടക്കമുള്ള പരിശോധന നടത്തുകയും ചെയ്തതോടെയാണ് തലയില്‍ ആന്തരിക രക്തസ്രാവം ഉള്ളതായി കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കൊലപാതക ശ്രമത്തിന് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് ഈ നടപടികളിലേക്കൊന്നും കടന്നിട്ടില്ല. ഐപിസി 498,354 എന്നീ വകുപ്പുകള്‍ പ്രകാരം മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുണ്ടെന്ന് മൊഴി നല്കിയിട്ടും ഐടി ആക്ട് പ്രകാരം കേസ് എടുക്കാനും പൊലീസ് തയ്യാറായിട്ടില്ല. ഇത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചതിന് ശേഷം വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് അഭിജിത്ത് ദില്‍നയെ മര്‍ദ്ദിച്ചത്.

Top