കൊച്ചി: മാതാ അമൃതാനന്ദമയിയും ആര്യസമാജവും പ്രതികൂട്ടിലായ മത മാറ്റ പീഡന കേസില്‍ പോലീസ് കുറ്റവാലികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയെടുക്കാന്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് തയ്യാറായിട്ടില്ല.
പ്രതിക്കെതിരെയുള്ള എഫ് ഐ ആറില്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും അക്രമിച്ചതായി പറയുന്നു, സ്ത്രീധന നിരോധന നിയമനുസരിച്ച് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിലാകേണ്ടതാണ് പക്ഷെ തൊടാന്‍ പോലീസ് മടിക്കുകയാണ്.
ആദ്യം ചികിത്സിച്ച കിംസ് ആശുപത്രിയില്‍ നിന്ന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മര്‍ദ്ദനത്തില്‍ ആന്തരീക രക്തസ്രാവമുള്ളതായി രേഖപ്പെടുത്തിയട്ടുണ്ട്. യുവതിക്കേറ്റ പീഡനത്തിന്റെ ക്രൂരത വെളിവാക്കുന്നതാണ് ഈ മെഡിക്കല്‍ റിപ്പോര്‍ട്ടെങ്കിലും ഇത് പരിഗണിക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടിന്‍െ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയിലും സ്‌കാനിങ് നടത്തിപ്പോഴും ആന്തരീക രക്തസ്രാവം കണ്ടെത്തിയിരുന്നു.
യുവതിയുടെ ഭാര്‍ത്താവും വൈക്കത്തെ പ്രമുഖ റിസോര്‍ട്ടായ കളത്തില്‍ റിസോര്‍ട്ട് ജിഎമ്മുമായ അഭിജിത്തിനെ സംരക്ഷിക്കാന്‍ ഇപ്പോള്‍ യുവതിയെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയും ഇപ്പോള്‍ ഒത്തുകളിക്കുകയാണ്. ഉന്നത ബന്ധങ്ങളുള്ള പ്രതി പോലീസിനെയും ആശുപത്രിയിലെ ഡോക്ടറേയും സ്വാധീനിച്ച് കേസ് അട്ടിമറിയ്ക്കാനാണ് നീക്കം നടത്തുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ആദ്യം ചികിത്സിച്ച ആശുപത്രയില്‍ നിന്നുള്ള മെഡിക്കല്‍ രേഖകള്‍ ഇരുവരും മുഖവിലക്കെടുക്കാത്തത്.
യുവതി ചികിത്സയില്‍ കഴിയുന്ന കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും അന്വേണഷത്തെ സഹായിക്കാനുളള മെഡിക്കല്‍ രേഖകള്‍ നല്‍കാനും ഡോക്ടര്‍ തയ്യാറാകുന്നില്ല. രഹസ്യഭാഗങ്ങളിലടക്കം ക്രൂരമായി മര്‍ദ്ദനമേറ്റ സ്ത്രീയുടെ മൊഴിയെടുക്കാന്‍ അഞ്ചോളം പുരുഷ പോലീസുകാര്‍ മാത്രമെത്തിയതും കേസ് അട്ടിമറിയ്ക്കാനാണ്. കിംസ് ആശുപത്രിയിലെ രേഖകള്‍ മാത്രം മതി ഭര്‍ത്താവായ അഭിജിത്തിനെ അഴിക്കുള്ളിലാക്കാന്‍. പക്ഷെ ഇത് കണ്ടെില്ലെന്ന ഭാവമാണ് പോലീസിന്, കേസടുത്താന്‍ അഴിക്കുള്ളിലാകുമെന്ന ഉറപ്പായ അഭിജിത്ത് സി ഐ മുതലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയാണ ്‌കേസില്‍ നിന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്.
കളത്തില്‍ റിസോര്‍ട്ടിന്റെ ജിഎം ആയ അഭിജിത്ത് മതം മാറാന്‍ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പിന്‍മേലാണ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അഭിജിത്തിന്റെ മട്ട് മാറിയെന്ന് യുവതി പറയുന്നു. മതം മാറാന്‍ താല്‍പര്യമില്ലെന്നറിയിച്ചിട്ടും ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ച് യുവതിയെ മതം മാറ്റുകയായിരുന്നു. കോഴിക്കോട് ആര്യ സമാജത്തിലെത്തിച്ച യുവതിയെ നായര്‍ സമുദായത്തിലേക്ക് നിര്‍ബന്ധിത മതം മാറ്റം നടത്തി. ഇതിനു ശേഷം മാതാ അമൃതാനന്ദമയി മഠത്തിലെത്തിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അമൃതാനന്ദമയിയുടെ വിശ്വസ്തരായ ഭക്തരാണ് അഭിജിത്തും കുടുംബവും.
ആശ്രമത്തിലെത്തിച്ച യുവതിയെ അമൃതാനന്ദമയിയുടെ കാല്‍ക്കല്‍ ഇരുത്തി. കാലു പിടിക്കാനും വന്ദിക്കാനും പറഞ്ഞെങ്കിലും ആള്‍ ദൈവത്തെ വണങ്ങാനാവില്ലെന്ന നിലപാടെടുത്തതോടെ ദേവി കോപിച്ചുവത്രേ. ഇവള്‍ കുരിശ് കൊണ്ട് നിന്നെ നശിപ്പിക്കുമെന്ന് അമൃതാനന്ദമയി അഭിജിത്തിനോട് പറഞ്ഞതോടെ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മര്‍ദ്ദിച്ച് അവശയാക്കിയ ഭാര്യയെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിച്ച വീട്ടുകാര്‍ നിര്‍ബന്ധിച്ച് മാപ്പ് പറയിക്കുകയും ചെയ്തു. എന്നാല്‍ യുവതി കുടുംബം നശിപ്പിക്കുമെന്ന തോന്നല്‍ വന്നതോടെ അഭിജിത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ ആലോചിക്കുകയായിരുന്നു.
റിസോര്‍ട്ടിലെ മുറിയില്‍ പൂട്ടിയിട്ട ശേഷം കട്ടിലില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ശ്രമം പാളിയതോടെ അഭിജിത്ത് ഇടക്ക് പുറത്തേക്ക് പോയപ്പോള്‍ ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് യുവതി താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിച്ചത്.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും അമൃതാനന്ദമയിക്കെതിരായ മൊഴി രേഖപ്പെടുത്താന്‍ തയാറായില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകയായ ഫിജോ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വൈക്കം പൊലീസ് സ്റ്റേഷനിലെത്തി പ്രക്ഷോഭം ആരംഭിച്ചതോടെയാണ് അമ്മക്കെതിരെയുള്ള മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായത്. ആശുപത്രി അധികൃതര്‍ പറഞ്ഞു.