വൈക്കം:പ്രണയിച്ച് വിവാഹം കഴിച്ച് ക്രിസ്ത്യാനി യുവതിയെ ഹിന്ദുവാക്കിയ യുവതിക്ക് നേരെയുള്ള ഭർത്താവിന്റെ വധശ്രമം പോലീസ് അന്വോഷണം അട്ടിമറിക്കാൻ നീക്കം . കോട്ടയം വൈക്കത്ത് വിവാഹമോചനം ആവശ്യപ്പെട്ട് ദില്‍നയെന്ന യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കേസിന്റെ പുരോഗതി അന്വേഷിക്കാന്‍ വൈക്കം സിഐയെ വിളിച്ച ദില്‍നയുടെ സഹോദരിയോട് സിഐ പെരുമാറിയത് മോശമായാണ്.തലയ്ക്ക് ഗുരതരമായി പരിക്കേറ്റിട്ടും കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറിയിട്ടില്ല.സർക്കിൾ ഇൻസ്‌പെക്ടർ സംഘ പരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന ആരോപണവും ഉണ്ട്.. മാതാ അമൃതാനന്ദമയിക്കെതിരെ വരെ അക്രമത്തിനിരയായ യുവതി മൊഴി നല്‍കിയതോടെയാണ് പോലീസ് തനിനിറം കാട്ടിതുടങ്ങിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇതിനിടയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടത്തുന്നത്. യുവതിയുടെ മൊഴിയെടുക്കാനെന്ന പേരില്‍ ആശുപത്രിയിലെത്തിയ വൈക്കം സി ഐ ബിനു പെണ്‍കുട്ടിയക്ക് യാതൊരു മര്‍ദ്ദനവും ഏറ്റിട്ടില്ലെന്ന് നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പെണ്‍കുട്ടി മൊഴി നല്‍കാന്‍ വിസമ്മതിച്ചു. കേസിന്‍െ ബലം കുറയ്ക്കാന്‍ ആശുപത്രി അധികൃതരേയും ഡോക്ടര്‍മാരെയും സ്വാധിനിക്കാനും പ്രതികള്‍ നീക്കം തുടങ്ങിയതിനും പിന്നാലെയായിരുന്നു വൈക്കം സി ഐ യുടെ പ്രത്യക്ഷ ഇടപെടല്‍.
കഴിഞ്ഞ ദിവസമാണ് വിവാഹമോചനത്തിന് വേണ്ടി വൈക്കം സ്വദേശിയായ ദില്‍നയെ ഭര്‍ത്താവ് അഭിജിത്ത് മര്‍ദ്ദിക്കുന്ന വാര്‍ത്ത പുറം ലോകം അറിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ദില്‍ന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ തലയ്ക്ക് പരിക്കേറ്റ് ഐസിയുവില്‍ വരെ പ്രവേശിപ്പിച്ചിട്ടും കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ അഭിജിത്തിനെതിരെ ചുമത്താന്‍ പൊലീസ് തയ്യാറായില്ല.ഇതിന് പിന്നാലെയാണ് കേസ് വിവരങ്ങള്‍ ചോദിച്ചറിയാന്‍ വൈക്കം സിഐ ബന്ധപ്പെട്ട ദില്‍നയുടെ സഹോദരിയോട് പൊലീസ് മോശമായി പെരുമാറിയത്.
തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിച്ചെന്നും അമൃതാനന്ദമയി പറഞ്ഞത് പ്രകാരമാണ് വിവാഹമോചനത്തിന് ശ്രമിക്കുന്നതെന്നും അടക്കം നിരവധികാര്യങ്ങള്‍ പൊലീസിന് മൊഴി നല്കിയെങ്കിലും ഇതൊന്നും രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ലെന്നും ദില്‍ന പറയുന്നു. അതേസമയം വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മെയ്സിക്കുട്ടിയമ്മ പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കാനും ദില്‍നയും കുടുംബവും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ വൈക്കം സി.ഐ ക്ക് എതിരെ കടുത്ത ആരോപണം ഉയർന്നു .വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റ് കണ്ടില്ലാന്നു നടിക്കുകയും ഡോക്ടറുടെ മൊഴി എടുക്കാനോ സി.ഐ തയ്യാറായിട്ടില്ല .ഇപ്പോൾ കാരിസ്താസ് ഹോസ്പിറ്റലിൽ ഉള്ള ദിൽനയെ ചോദ്യങ് ചെയ്യാൻ വനിതാ പോലീസ് അല്ല എത്തിയത് .പുരുഷപോലീസിന്റെ മുന്നിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വരെ ഉണ്ടായിരിക്കുന്ന മുറിവുകൾ പുരുഷ പൊലീസിന് മുൻപിൽ വെളിപ്പെടുത്തതാണ് ആക്രമണത്തിന് ഇരയായ ദിൽന തയ്യാറായിട്ടില്ല .വനിതാ പോലീസിനെ വിടാതെ പോലീസ് തട്ടിപ്പ് നടത്തുന്നു എന്നും ആരോപണം .ഗുരുതരമായ പരിക്ക് തലക്ക് ഉള്ളത് പോലീസ് ഡയറിയിൽ രേഖപ്പെടുത്തിയാൽ പ്രതിക്ക് ജാമ്യം കിട്ടില്ല .വധശ്രമത്തിന് കേസ് എടുക്കണം .ഇതൊക്കെ ഒഴിവാക്കാൻ പോലീസ് ശ്രമിക്കുന്നതായിട്ടാണ് ആരോപണം .