മാഷാ ഡിങ്കാ! എന്‍ എസ് മാധവനും ഡിങ്കോയിസ്റ്റായി

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും മതങ്ങളിലെ ചൂഷണങ്ങളെയും കളിയാക്കിയുള്ള ഡിങ്കോയിസത്തിന് പ്രമുഖരുടെ പിന്തുണ. ഏറ്റവുമൊടുവില്‍ അനുഭാവം പ്രകടിപ്പിച്ചു എത്തിയത് പ്രശസ്ത കഥാകൃത്ത് എന്‍ എസ് മാധവനാണ്. കോഴിക്കോട് ഡിങ്കമത സമ്മേളനം നടന്നതിന് പിന്നാലെ ഡിങ്കോയിസ്റ്റുകളെ അഭിനന്ദിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് എന്‍എസ് മാധവന്‍ ‘മാഷാ ഡിങ്കാ’ എന്ന് വിളിച്ചത്. വര്‍ഷങ്ങളോളം ഇടമറുകിനും എടി കോവൂറിനും മറ്റു യുക്തിവാദികള്‍ക്കും പറ്റാത്തത് ഡിങ്കോയിസത്തിന് സാധ്യമായി. മാഷാ ഡിങ്ക! എന്നായിരുന്നു ട്വീറ്റ്.

വര്‍ഷങ്ങളോളം ഇടമറുകിനും എ ടി കോവൂറിനും മറ്റു യുക്തിവാദികള്‍ക്കും പറ്റാത്തത് ഡിങ്കോയിസത്തിന് സാധ്യമായി. മാഷാ ഡിങ്കാ!
കോഴിക്കോട് നടന്ന ഡിങ്ക മഹാസംഗമം ശ്രദേയമായിരുന്നു. അതിനു തൊട്ടു പിന്നാലെയായിരുന്നു കഥാകൃത്തിന്റെ പോസ്റ്റ്. പ്രശസ്ത യുക്തിവാദി നേതാവ് ജബ്ബാറും താനും ഇനി ഡിങ്കോയിസ്റ്റ് ആണെന്ന് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top