തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച് സംവിധായകനും നടനും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ സംവിധായകനെയും നായകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൈദരാബാദിലെ ബീമാവരത്തെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കാറില്‍ വെച്ച് സംവിധായകനും നടനും തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് നടി നല്‍കിയ പരാതിയില്‍ പറയുന്നു.
കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വിജയവാഡ എത്തിയതോടെയാണ് ഇരുവരും മോശമായി പെരുമാറാന്‍ തുടങ്ങിയത്. ഉപദ്രവിക്കുന്നതിനിടയില്‍ താന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പിന്‍സീറ്റിലേക്ക് തള്ളിയിട്ടിരുന്നുവെന്നും നടി പറയുന്നു.
തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചതോടെയാണ് പീഡന ശ്രമത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെന്ന് നടി വ്യക്തമാക്കിയിരുന്നു.
സംവിധായകന്റെയും നടന്റെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതിനു ശേഷമാണ് ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചത്. പിന്നീട് അവരാണ് തന്നെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും നടി പറയുന്നു.
സംവിധായകനായ ചലപതി, നടന്‍ ശ്രുജയ് എന്നിവര്‍ക്കെതിരെ ഓഗസ്റ്റ് 15 നാണ് നടി പരാതി നല്‍കിയത്.
നടിയുടെ പരാതി പ്രകാരം നടനെയും സംവിധായകനെയും വിജയവാഡ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.