കൊച്ചി :ഭാവനയെ അക്രമിച്ച പ്രതിയെ പിടിച്ചു.ഈ തട്ടിക്കൊണ്ടുപോകലിലെ യഥാര്‍ത്ഥ പ്രതി സിനിമാ ഡയറക്ടറും നടനുമായ ലാല്‍ എന്നും കണ്ടെത്തല്‍.പോലീസല്ല പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. പോലീസിനെ വെല്ലുന്ന കുറ്റാന്യോഷണം നടത്തി പ്രതിയെ ചൂണ്ടിക്കാണിച്ചിരിക്കുന്നത് വിവാദ ഓണ്‍ലൈന്‍ പത്രവും .ഇതു നീചമാണ്.മാനസികനില തെറ്റിയ ‘മഞ്ഞ പത്ര പ്രവര്‍ത്തനം .ഇതിനു മൂക്കുകയര്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ നടി ഭാവനക്കെതിരേ ഉണ്ടായ നീചമായ അക്രമത്തില്‍ നടനും സംവിധായകനുമായ ലാലിനെതിരേ അസത്യ പ്രചരണം നടത്തി പ്രതിയായി ലാലിനെ വരച്ചു കാട്ടിയിരിക്കുന്നത് വിവാദ മഞ്ഞപ്പത്രം മറുനാടനുമാണ് എന്നത് അതിശയിപ്പിക്കുന്നതാണ്. അക്രമണം ആസൂത്രണം ചെയ്തതും മുഖ്യ സൂത്രധാരനും ലാല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തിറക്കി ഒരു ഓണ്‍ലൈന്‍ ‘മഞ്ഞ പത്രമാണ് രംഗത്ത്.ലാലിനെ സംഭവത്തില്‍ പ്രതിയാക്കി അദ്ദേഹത്തിന്റെ ചിത്രം അടക്കം ഒരു ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. നീചവും ക്രൂരവുമാണിത്!!..
വായനക്കാരേ പിടിക്കാന്‍ ഭാവന കേസില്‍ ഏതറ്റം വരെ പോയും കിംവ ദന്തികള്‍ ഉണ്ടാക്കുന്നതിന്റെ തെളിവാണിത്.മലയാളികള്‍ ഉറ്റു നോക്കുന്ന ഭാവനക്കെതിരായ കേസ് വഴിതിരിച്ചുവിടാന്‍ നടക്കുന്ന ബോധപൂര്‍വ്വമായ നീക്കമാ ഇതിന് പിന്നില്‍ ഉള്ളതായി കരുതുന്നു. ആരാന്റെ പുരകത്തുമ്പോള്‍ വാഴവെട്ടി ആഘോഷിക്കുന്ന ഇത്തരം ക്രൂരമായ നീക്കങ്ങള്‍ മുഴുവന്‍ വായനക്കാരും,മലയാളികളും അപലപിക്കേണ്ടതുണ്ട്.ഓണ്‍ലൈന്‍ പത്രങ്ങള്‍ ചില്ലറ ക്ലിക്കിനായി എല്ലാ ധാര്‍മികതയും വിടുകയാണ്.
ഭാവന പോലും പറയാത്ത കാര്യങ്ങളും മൊഴിയില്‍ പോലും ഇല്ലാത്തതുമായ വ്യാജമായ കണ്ടെത്തല്‍ നടത്തിയിക്കുന്നത് മറുനാടന്‍ മലയാളിയിലാണ്. ഭാവനക്ക് രാത്രി സംരക്ഷണവും അഭയവും നല്കുകയും നടി ഒതുക്കി തീര്‍ക്കാന്‍ തീരുമാനിച്ച വിഷയം പോലീസില്‍ അറിയിക്കുകയും ചെയ്ത നല്ല മനുഷ്യനാണ് ലാല്‍. അദ്ദേഹത്തേ ഈ വിധം സമൂഹ മധ്യത്തില്‍ ക്രൂരമായി അപമാനിച്ചത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമല്ല.
പത്രത്തില്‍ വന്ന കിംവദന്തി വാര്‍ത്ത ഇപ്രകാരമാണ്.
“നടി ഭാവനയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പിന്നാമ്പുറം തേടി പോയ മറുനാടന്‍ മലയാളി ലേഖകന്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടിയുടെ രക്ഷകനായി പ്രത്യക്ഷ്യപ്പെട്ട നടനും സംവിധായകനുമായ ലാലിനെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയുടെ സൂത്രധാരനായ പള്‍സര്‍ സുനില്‍ നടിയുടെ മുന്‍ ഡ്രൈവറാണെന്നും പണി പോയതിന്റെ വൈരാഗ്യത്തില്‍ ആക്രമം നടത്തിയെന്നും ഒക്കെയുള്ള പ്രചാരണം തന്നെ അടിസ്ഥാന രഹിതം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഡ്രൈവര്‍ എന്നതിനേക്കാള്‍ പ്രധാനം കഴിഞ്ഞ മൂന്നു മാസമായി സുനില്‍ ലാലിന്റെ ഡ്രൈവറാണ് എന്നതാണ്. ലാലിന്റെ വീടിനു മുന്‍പില്‍ നടിയെ ഇറക്കി വിട്ടതും ഈ ബന്ധം മൂലമാണ് എന്നാണ് സൂചന.“ ലാലിനേ പിടിച്ച് ചോദ്യം ചെയ്യണമെന്നും കൂടി തട്ടിവിട്ടു. ഭാവനയേ അക്രമിച്ചതിന് പിന്നില്‍ ലാല്‍ ക്രിയേഷന്‍ എന്ന ലാലിന്റെ കമ്പിനിക്കും കൂടി പങ്കുണ്ടെന്ന് എഴുതി തട്ടിവിട്ടു ഓണ്‍ലൈന്‍ ആയതിനാല്‍ എന്തും ആകാമോ?
യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ലാതെ ഒരു ലേഖകന്‍ അന്വേഷിച്ച് കണ്ടെത്തി എന്ന പേരില്‍ ലാലിലേ സമൂഹ മധ്യത്തില്‍ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് ലാലുമായി അടുത്ത ബന്ധം ഉള്ളതായും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. ചില്ലറ ക്ളിക്കിനായും, വായനക്കാരേ പിടിക്കാനും മാത്രമാണ് ഈ വിധം ജനങ്ങള്‍ക്കിടയില്‍ കിംവ ദന്തികള്‍ അഴിച്ചുവിടുന്നത്. ഇതിനിടെ ലാലിന്റെ വീട്ടില്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം വന്നതായും ഒരു ഓണ്‍ലൈന്‍ പത്രക്കാരന്റെ നമ്പര്‍ നല്കിയ ശേഷം തിരികെ വിളിക്കാനും ആവശ്യപ്പെട്ടതായി ലാലുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.തിരികെ വിളിച്ച് അവരെ വേണ്ടവിധം സന്തോഷിപ്പിച്ചിരുന്നുവെങ്കില്‍ ഒന്നും ഉണ്ടാകില്ലായിരുന്നത്രേ.ലാല്‍ തിരികെ വിളിച്ചില്ലെന്നും തിരികെ അതിന്റെ പ്രതികാരം തീര്‍ക്കാന്‍ ആയിരിക്കാം ഈ വാര്‍ത്ത വിട്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഭാര്യയുടെ അവിഹിതത്തില്‍ മാനക്കേടായതിനാല്‍ മനം നൊന്ത് ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞ മരിക്കുന്നതിനു മുന്‍പ് വീഡിയോ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനുശേഷം മരിച്ച ‘പ്രവാസി മാനസിക രോഗിയും സംശയരോഗിയും ആണെന്നു പറഞ്ഞ് മരിച്ചവരെ വരെ വെറുതെ വിടാത് വേട്ടയാടിയ പത്രമാണ് മറുനാടന്‍ .ചിക്കിങ് ഉടമയില്‍ നിന്നും പണം വാങ്ങി വാര്‍ത്ത തിരുത്തി എഴുതി എന്നു ആരോപണം ഉയര്‍ന്നു.ചങ്ങനാശേരി അമല്‍ ജ്യോതിക്ക് എതിരേയും കോളേജ് തകര്‍ക്കാന്‍ വിവാദ ‘മല’എഴുത്തുകാരന്‍ വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടിരുന്നു.ജനരോക്ഷം ഇതിന് എതിരെ തിരിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.