ലൈംഗീക അതിക്രമങ്ങല്‍ തടയാന്‍ പുരുഷന്മാര്‍ക്കായി ലൈംഗീക സ്ഥാപനം തുറക്കണമെന്ന് സംവിധായിക പ്രീതി പണിക്കര്‍. സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പുരുഷന്മാര്‍ക്ക് ‘കണ്‍ട്രോംളിങ് കപ്പാസിറ്റി’ ഇല്ലാത്തതിന്റെ കുറവ് കൊണ്ട് സംഭവിക്കുന്നതാണെന്നും അതിന് പരിഹാരം കാണാന്‍ ഒരിടമാണ് തന്റെ ഉദ്ദേശമെന്നും പ്രീതി പറയുന്നു.
ഇതൊരു രോഗമാണ് പക്ഷേ ഇത്തരം ചികത്സക്കായി ഒരു പുരുഷനും ഒരു മനശാസ്ത്രജ്ഞരെപ്പോലും സമീപിക്കില്ല. വിശക്കുമ്പോള്‍ ഭക്ഷണം കൊടുക്കുന്നതുപോലെ ലൈംഗികമായി ആഗ്രഹിക്കുന്ന സമയത്ത് പോകാനായി അവര്‍ക്കൊരിടം കൊടുക്കുക. കേരളത്തില്‍ ഇത്തരം ഒരു സംവിധാനം കൊണ്ടുവരുക. ഇനി വരുന്ന തലമുറയെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കുക. പക്ഷേ നിലവിലുള്ളവരെ എന്തു ചെയ്യും. അതിന് ഒരു മാര്‍ഗം കണ്ടെത്തികൊടുക്കുക തന്നെ വേണം പ്രീതി പറഞ്ഞു.
ഒരേ പ്രായത്തിലുള്ള സ്ത്രീക്കും പുരുഷനും തോന്നുന്ന വികാരം രണ്ടും രണ്ടാണ്. അതേ സമയം പുരുഷനെക്കാള്‍ കണ്‍ട്രോംളിങ് കപ്പാസിറ്റി കൂടുതല്‍ സ്ത്രീകള്‍ക്കാണ് പുരുഷന് കുറവും. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ കേരളത്തില്‍ വിവിധ ഡോക്ടേഴിസിന്റയും മറ്റും പിന്തുണയോടെ സര്‍ക്കാര്‍ പുരുഷന്‍മാര്‍ക്കായി ലൈംഗിക സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കണമെന്നാണ പ്രീതി പണിക്കര്‍ ആവശ്യപ്പെടുന്നത്