തൃശ്ശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദന്റെ പാതിര കാലം എന്ന സിനിമയുടെ പോസ്റ്ററിന് സെന്‍സര്‍ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. അശ്ലീലം കലര്‍ന്ന പോസ്റ്ററാണെന്നാണ് സെന്‍സര്‍ബോര്‍ഡ് വിലയിരുത്തിയത്. ഒരു തോക്കിന് മുന്നില്‍ ഒരാള്‍ നഗ്നനായി കുനിഞ്ഞിരിക്കുന്ന വശത്ത് നിന്നുള്ള ചിത്രമാണ് പ്രശ്‌നം ഉണ്ടാക്കിയത്.
ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നു നിർദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്‍റെ പ്രവർത്തകരിൽനിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയ് ലാലാണ് ഈ പോസ്റ്റർ പാതിരാക്കാലത്തിനുവേണ്ടി ഡിസൈൻ ചെയ്തത്.
എസ് ദുർഗ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് റദ്ദാക്കിയ നടപടി വിവാദമായതിനു പിന്നാലെയാണ് പാതിരാക്കാലത്തിന്‍റെ പോസ്റ്ററിനും വിലക്കേർപ്പെടുത്തി സെൻസർ ബോർഡ് ഉത്തരവെത്തുന്നത്.