തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഗായകൻ എംജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനുമാകും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.
സംവിധായകൻ കമൽ ആണ് നിലവിലെ ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. നടി കെപിഎസ്സി ലളിതയാണ് നിലവിലെ സംഗീത അക്കാദമി ചെയർപേഴ്സൺ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക