മ കല്ലിങ്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അനീതികള്‍, നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് റിമ പറഞ്ഞത് വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ സംവിധായകന് സജിത്ത് ജഗദ്നന്ദന്‍ പ്രതികരിക്കുന്നു. ‘പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്സ് സൈറണ്‍ അതെന്താ പുതിയ സംഭവം. പഴയ കമ്പിക്ക് പ്രൊമോഷന് കിട്ടിയതാവും’ എന്ന് സജിത് ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ’ എന്നായിരുന്നു റിമയുടെ പരാമര്‍ശം. പുലിമുരുകനെ പേരെടുത്ത് പറയാതെ ആയിരുന്നു റിമ വിമര്‍ശിച്ചത്. ഇതില്‍ സെക്സ് സിംബല്‍ എന്ന് റിമ പറഞ്ഞത് നമിതയെ ആണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഇതാണ് ശരിയായില്ലെന്ന് സജിത് വ്യക്തമാക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന് നായകനായ ഒരേ മുഖമെന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത്.