ദിഷ പഠാനിക്കൊപ്പം കണ്ട ആ ചെറുപ്പക്കാരന്‍ ആരാണ്?; ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് നടി ദിഷ പഠാനിയുടെ ഒരു ചിത്രമാണ് പാപ്പരാസികളുടെ ഇപ്പോഴത്തെ ചര്‍ച്ച. ദിഷക്കൊപ്പം ഒരു ചെറുപ്പക്കാരന്‍ നടന്നുപോകുന്നതാണ് ചിത്രം. ആരാണ് ഈ ചെറുപ്പക്കാരനെന്നാണ് പാപ്പരാസികള്‍ അന്വേഷിക്കുന്നത്. ബാന്ദ്രയിലെ ഫാര്‍മേഴ്‌സ് കഫേയ്ക്ക് മുന്നില്‍ നിന്ന് ക്ലിക്കിയതാണ് ഈ ചിത്രം.  ദിഷയുടെ സുഹൃത്തും ജിം പാര്‍ട്ണറുമാണ് ഈ ചെറുപ്പക്കാരനെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഷ്വല്‍ വേഷത്തിലെത്തിയ ദിഷ മാധ്യമങ്ങളോട് ചിരിച്ചുകൊണ്ടാണ് നടന്നുപോകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബാഗി 2ന്റെ വിജയാഘോഷത്തിലാണ് ദിഷ. മോഹിത് സൂരിയുടെ അടുത്ത ചിത്രത്തില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. സംഘമിത്രയിലും ദിഷയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബാഗി 2വിലെ നായകന്‍ ടൈഗര്‍ ഷ്‌റോഫ് കരണ്‍ ജോഹര്‍ ചിത്രമായ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡെറാഡൂണിലാണ്. ടൈഗറും ദിഷയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടില്ല. നിരവധി ചടങ്ങുകളിലും മറ്റും ഇരുവരെയും മിക്കപ്പോഴും ഒരുമിച്ച് കാണുന്നതാണ് ഗോസിപ്പുകള്‍ക്ക് കാരണം. 2018 പുതുവര്‍ഷത്തില്‍ ശ്രീലങ്കയില്‍ വെച്ച് ഇരുവരുടെയും മോതിരംമാറ്റം വരെ നടന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Top