സിനിമക്കഥയെ വെല്ലും ദിഷാനി ചക്രബര്‍ത്തിയുടെ ജീവിതം. ആരാണ് ദിഷാനി ചക്രവര്‍ത്തി എന്നറിയേണ്ടേ…? ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തി എടുത്തു വളര്‍ത്തിയ മകളാണ് ദിഷാനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്ത കണ്ടാണ് മിഥുന്‍ ചക്രബര്‍ത്തി അധികൃതരെ ബന്ധപ്പെട്ടത്.
കുട്ടിയെ ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മിഥുന്‍ അധികൃതരെ ബന്ധപ്പെടുന്നത്. ഭാര്യ യോഗിത ബാലിയും മിഥുന് പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. മറ്റു മൂന്നു കുട്ടികളും ദിഷാനിയെ സ്വന്തം അനുജത്തിയായിട്ടാണ് കണ്ടത്. അവര്‍ ആവോളം സ്‌നേഹം നല്കി ആ കുട്ടിയെ വളര്‍ത്തി.
ഇപ്പോള്‍ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് ദിഷാനി. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ബോളിവുഡ് അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ഒരു മുന്‍നിര സംവിധായകനുമായി ദിഷാനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഹാക്ഷയ്, നമഷി, ഉഷ്മയ് എന്നിവരാണ് മിഥുന്റെ മറ്റു മക്കള്‍.