
ന്യൂദല്‍ഹി: ആം ആദ്മി എ.എം.എല്‍മാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. 20 എം.എല്‍.എ മാരെ അയോഗ്യരാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.എഴുപതംഗ മന്ത്രിസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് ആം ആദ്മി. 20 പേര്‍ അയോഗ്യരാക്കപ്പെട്ടാലും 46 പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടാകും. ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഒരുപക്ഷെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അത് ഇടയാക്കും
അതേസമയം അടുത്ത ആറുമാസത്തിനുള്ളില്‍ ദല്‍ഹിയിലെ 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതാണെന്ന് ഉത്തതവൃത്തങ്ങള്‍ അറിയിച്ചു. എം.എല്‍.എ മാര്‍ ഇരട്ടപ്പദവി വഹിച്ചതാണ് അയോഗ്യരാക്കാനുള്ള പ്രധാനകാരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത്.നിലവില്‍ എം.എല്‍.എ പദവിയിലിരിക്കെത്തന്നെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം ഇവര്‍ വഹിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവും ദല്‍ഹിയിലെ പ്രമുഖ അഭിഭാഷകനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ആരോപണവിധേയരായ എം.എല്‍.എ മാരെ അയോഗ്യരാക്കാന്‍ തീരുമാനമെടുത്തിരുന്നു. ദല്‍ഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷന്‍ ഈ നടപടിയിലേക്ക് കടന്നത്.അതേസമയം 20 ആം ആദ്മി പാർട്ടി നേതാക്കളെ അയോഗ്യരാക്കിയ നടപടിക്കെതിരേ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പ്രതിബന്ധങ്ങളുണ്ടായാലും സത്യത്തിന്‍റെ പാതയിൽനിന്ന് വ്യതിചലിക്കില്ലെന്നും ഏറ്റവും ഒടുവിൽ സത്യം ജയിക്കുകതന്നെ ചെയ്യുമെന്നും കേജരിവാൾ പറഞ്ഞു.
എംഎൽഎമാർക്കെതിരെ കെട്ടിച്ചമച്ച കേസുകൾ കൊണ്ടുവരുന്നു. എന്നെ ലക്ഷ്യംവച്ച് സിബിഐ റെയ്ഡുകൾ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഏറ്റവും ഒടുവിലാണ് 20 എംഎൽഎമാരെ അയോഗ്യരാക്കിയിട്ടുള്ളത്. ഇത് മുന്നിൽക്കണ്ടാണ് ദൈവം നമുക്ക് വൻ ഭൂരിപക്ഷം നൽകിയത്- കേജരിവാൾ പറഞ്ഞു. പ്രതിസന്ധികളിൽ പ്രപഞ്ചത്തിലെ ദൃശ്യവും അദൃശ്യവുമായ ശക്തികൾ സഹായത്തിനെത്തുമെന്നും ഒടുവിൽ സത്യം ജയിക്കുകതന്നെ ചെയ്യുമെന്നും കേജരിവാൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശയിൽ രാഷ്ട്രപതി ഞായറാഴ്ച ഒപ്പുവച്ചിരുന്നു. ഇതോടെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ എണ്ണം 46 ആയി ചുരുങ്ങി. 70 അംഗ നിയമസഭയിൽ എഎപിക്ക് 66 എംഎൽഎമാർ ഉണ്ടായിരുന്നു. 20 പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയതോടെ കേവല ഭൂരിപക്ഷത്തേക്കാൾ (35) ഏറെമുന്നിലുള്ള കേജരിവാളിനു തത്കാലം ഭരണം നഷ്ടമാകില്ല. കോടതിയിൽനിന്ന് ആം ആദ്മിക്ക് അനുകൂലമായി വിധിയുണ്ടായില്ലെങ്കിൽ 20 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും.
2015 മാർച്ച് 13ന് സംസ്ഥാന ഭരണം സുഗമമാക്കാൻ ആം ആദ്മി സർക്കാർ എംഎഎൽഎമാരെ പാർലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഭരണഘടന നിർദേശിക്കുന്നതനുസരിച്ച് പാർലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിട്ടുള്ളവർ ആനുകൂല്യം പറ്റുന്ന മറ്റു സർക്കാർ പദവികളിൽ ജോലി ചെയ്യാൻ പാടില്ല.
ഈ നിയമനങ്ങൾ ചോദ്യം ചെയ്തു രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജിക്ക് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് പട്ടേൽ കത്തു നൽകി. തെരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകി. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.എഴുപതംഗ മന്ത്രിസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് ആം ആദ്മി. 20 പേര്‍ അയോഗ്യരാക്കപ്പെട്ടാലും 46 പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടാകും. ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഒരുപക്ഷെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അത് ഇടയാക്കും.