വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കോൺഗ്രസ് പഞ്ചായത്ത് വക ദുരന്തം! ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി, ഒന്നിനും കൊള്ളാത്ത റവ, മാവ്‌…!

കല്പറ്റ :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. പഞ്ചായത്ത് വഴിയാണ് സാധരണങ്ങള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് തുടരുകയാണ്.

ദുരന്തബാധിതരെ പുനരധിവസിപ്പിച്ച ഇടത്താണ് ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സാധനങ്ങള്‍ പഞ്ചായത്ത് വിതരണം ചെയ്തത്. പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത് റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയോ അതോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ച അരിയോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് ദുരന്തബാധിതകര്‍ക്ക് പഞ്ചായത്തില്‍ നിന്ന് കിറ്റ് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കട്ട കെട്ടിയ അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയിലാകെ വിവിധ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകി പിഞ്ചിയ വസ്ത്രങ്ങളാണ് തങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. എന്നാല്‍ പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്‌ഐ സമരം ഇത് മറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘർഷവുമുണ്ടായി. പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളിൽ നിലത്തിട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് അധികൃതർ ആരും ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായില്ലെന്നും, അങ്ങനെ ഉണ്ടായാൽ സമരം അവസാനയിപ്പിക്കുമെന്നുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികരിച്ചത്.

Top