ഒരൊറ്റ കത്തിലൂടെ വിവാഹമോചനം: ഭർത്താവ് ഭാര്യയ്ക്കു 23.50 ലക്ഷം നൽകാൻ വിധി

സ്വന്തം ലേഖകൻ

ഗൾഫിലിരുന്നു ഭാര്യയെ മൊഴി ചൊല്ലിയ ഭർത്താവിന് കോടതിയുടെ വക പ്രഹരം. വെറുമൊരു കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം ജീവനാംശം നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവ്. ചട്ടഞ്ചാൽ ബാലനടുക്കത്തെ ബണ്ടിച്ചാൽ ഹൗസിൽ ബി.എ. അബ്ദുല്ലയുടെ മകൾ നഫീസത്ത് മിസ്രിയക്കാണ് ഭർത്താവായിരുന്ന ദേളി കപ്പണയടുക്കത്തെ മുഹമ്മദ് ഫാസി(32)ൽ ജീവനാംശം നൽകേണ്ടത്. കേസ് പരിഗണിച്ച കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന മിസ്രിയയുടെ പരാതിയിൽ ഫാസിലിനും മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് കോടതിയിൽ നിലവിലിരിക്കെയാണ് മൊഴിചൊല്ലിയത്. ഇതേ തുടർന്നാണ് മിസ്രിയ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

2008 മാർച്ച് എട്ടിന് മതാചാര പ്രകാരം വിവാഹിതയായ മിസ്രിയക്ക് ഈ ബന്ധത്തിൽ രണ്ട് പെൺമക്കളുണ്ട്. 2015 ആഗസ്റ്റ് 10നാണ് മൊഴിചൊല്ലുന്നതായി കാണിച്ച് ഫാസിൽ ഗൾഫിൽ നിന്ന് മഹല്ല് കമ്മിറ്റിക്കും യുവതിക്കും കത്തയച്ചത്.

Top