ഡിക്‌സന്റെ മരണം ദുരൂഹത തുടരുന്നു..മരണകാരണം അറിവായിട്ടില്ല.ഒന്നും പുറത്തുവിടാതെ പോലീസ്

പെരുമ്പാവൂർ :ഷാര്‍ജയിലെ അല്‍ഖുലായ മേഖലയിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഡിക്‌സന്റെ മരണം ദുരൂഹത തുടരുന്നു ..മരണകാരണം ഇതുവരെ അറിവായിട്ടില്ല എന്നും ഒരു വിവരവും പോലീസ് പുറത്തുട്ടില്ല എന്നും ഡിക്സൻറെ അനുജൻ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു.ഇന്നലെ പോസ്റ്മോട്ടം നടത്താനായില്ല പോലീസിന്റെ ഫോര്മാലിറ്റി പേപ്പറുകൾ കിട്ടി എങ്കിലും കോടതി പ്രോസസ് നടക്കണം .കോടതി ഇന്ന് അവധി ആയതിനാൽ അതും നടന്നില്ല. ഇന്നലെ  ഫയലുകൾ കോടതിയിൽ കൊടുക്കാൻ എത്തിയപ്പോൾ കോടതി സമയം കഴിഞ്ഞിരുന്നു എന്നും നാളെയും കോടതി അവധി ആയതിനാൽ എന്തെങ്കിലും പുരോഗതി ഞായറാഴ്ചയെ ഉണ്ടാകൂ എന്നും ബന്ധുക്കൾ അറിയിച്ചു .മറ്റു സംശയിക്കപ്പെടുന്ന ഒന്നും തന്നെ ഇല്ലെങ്കിൽ ചൊവ്വാഴ്ച്ച ബോഡി തിരിച്ചു കിട്ടും എന്നും ബന്ധുക്കൾ അറിയിച്ചു .ഡിക്‌സൺ കാണാനില്ലാതായി എന്ന വിവരത്തിനു പോലീസിൽ പരാതി കൊടുത്തത് ദുബായിൽ തന്നെ ഉള്ള ഡിക്സൻറെ അനുജൻ ആയിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ ഡിക്സ (35) ന്‍റെ മൃതദേഹമാണ് ബുധനാഴ്ച ഷാർജയിലെ അൽ ഖലായയിൽ രാത്രി കാറിനുള്ളിൽ പാതി അഴുകിയ നിലയിൽ കണ്ടെത്തിയത്.ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ തന്നെയാണ് ഡിക്സനെ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അൽ കുവൈത്തി മോർച്ചറിയിലേക്ക് മാട്ടുകയായിരുന്നു.അയർലണ്ടിലുള്ള ഭാര്യയെ തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്തെങ്കിലും ഉടൻതന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. ഷാർജയിൽ താമസിച്ചിരുന്ന വീട് അടഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി വീടിന്‍റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും ഡിക്സനെ കണ്ടെത്താനായില്ലെന്ന് ബന്ധു ആന്‍റണി പറഞ്ഞു.DIKSON FAMILY
അയര്‍ലന്റിലുള്ള കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഷാര്‍ജയിലെ തന്റെ ജോലി രാജി വയ്ക്കുന്നതിനാണ് ഇയാള്‍ ജൂലായ് 30ന് യു.എ.ഇയിലെത്തിയത്. എന്നാല്‍ പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. താന്‍ മരുന്നുകളെ ആശ്രയിച്ചിരുന്നതായും ബന്ധുക്കള്‍ സൂചിപ്പിച്ചു.ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിലെ ഒരു കമ്പനിയില്‍ 9 വര്‍ഷമായി ജോലി നോക്കുകയായിരുന്നു ഡിക്സന്റെ ഭാര്യയ്ക്ക് അടുത്തിടെ അയര്‍ലന്റില്‍ ജോലി കിട്ടിയിരുന്നു. തുടര്‍ന്ന് അയര്‍ലണ്ടിലേക്ക് താമസം മാറുന്നതിന്റെ ഭാഗമായാണ് ഡിക്സണ്‍ ഷാര്‍ജയിലെ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഇയാളുടെ ബന്ധുക്കള്‍ പറയുന്നു. ജൂലൈ 31 ന് രാത്രി9.30 ന് ഡിക്സണ്‍ തന്റെ ഭാര്യയെ വിളിച്ചിരുന്നു. അടുത്ത ദിവസം രാവിലെ 10 മണിവരെയും തന്നെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ഭാര്യ ബന്ധുക്കളോട് അറിയിച്ചു. 10 മണി വരെ ഫോണ്‍ റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്തു, വീട്ടില്‍ ചെന്ന് നോക്കിയെങ്കിലും പൂട്ടിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷമാണ് പോലീസെത്തി വാതില്‍ തുറന്നത്. ഇവിടെ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല.മരണ വിവരമറിഞ്ഞ ഭാര്യ സോഫിയയും മകളും ഇന്ന് രാവിലെ കൊച്ചിയിലിറങ്ങി പെരുമ്പാവൂരിലേക്ക് പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top