ഡബ്ലിന്‍: അയർലണ്ട് മലയാളി ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .പെരുമ്പാവൂർ ഐമുറി സ്വദേശിയാണ് ദുരൂഹ സാഹചര്യത്തിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡിക്‌സൺ പോൾ (34 ) അബുദാബിയില്‍ ജോലിയുണ്ടായിരുന്ന ഡിക്സണ്‍ പോള്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലായിരുന്നു.ഏതാനം മാസം മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ശേഷം ദുബായിലെ ജോലിയില്‍ നിന്നും റിലീവ് ചെയ്യാനായി ദുബായിലേക്ക് പോയപ്പോഴാണ് അവിടെ വെച്ച് യാദൃശ്ചികമായി മരണപ്പെട്ടത്.ഭാര്യ സോഫിയ ലെക്‌സിലിപ്പിലെ നഴ്സിംഗ് ഹോമില്‍ സ്റ്റാഫ് നഴ്സാണ്.അഞ്ചു വയസുള്ള സാറ ഏക മകളാണ്.പെരുമ്പാവൂര്‍ ഐമുറി സ്വദേശിയായ ഡിക്സണെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതെയായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ടു ദുബായിലെ സുഹൃത്തുക്കളും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ കാര്‍ പാര്‍ക്കില്‍ കാറിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം ദുബായില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ ഭാര്യ സോഫിയയും മകളും ഇന്ന് രാവിലെ ദുബായിലേക്ക് പോയി.അവര്‍ എത്തിയ ശേഷമേ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കുകയുള്ളു.ജൂലൈ 29നാണ് ഡിക്സണ്‍ ഡബ്ലിനില്‍ നിന്നും ദുബായിലേക്ക് പോയത്.പ്രശസ്തമായ മെട്രോം കെമിക്കല്‍ ആന്‍ഡ് ടൂള്‍സ് കമ്പനിയില്‍ ഉയര്‍ന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഡിക്സണ്‍. അയര്‍ലണ്ടിലെ ബ്രാഞ്ചിലേയ്ക്ക് ഡിക്‌സണ് കമ്പനി ജോലി വാഗ്ദാനം ചെയ്തിരുന്നു.അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും കൂടിയാണ് ഇദ്ദേഹം ദുബായിക്ക് പോയത്.ഗള്‍ഫിലുള്ള ഡിക്‌സന്റെ മറ്റു കുടുംബാംഗങ്ങള്‍ സംഭവമറിഞ്ഞു ദുബായില്‍ എത്തിയിട്ടുണ്ട്.ഡിക്സന്റെ ആകസ്മിക വേര്‍പാട് അറിഞ്ഞ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ലെക്സ്ലിപ്പിലെയും പരിസരങ്ങളിലെയും നിരവധി പേര്‍ അനുശോചനമറിയിക്കാനായി ഇന്നലെ ഇവരുടെ വീട്ടിലെത്തി.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷയും നടത്തപ്പെട്ടു.ഇന്നലെ ഉച്ചയോടെയാണ് ഡബ്ലിനിലെ വീട്ടില്‍ ഡിക്സന്റെ മരണവിവരം അറിഞ്ഞത്.