ഈ വാര്‍ത്ത വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. വര്‍ഷങ്ങളോളം ഒരു പ്രദേശത്ത് പോസ്റ്റുമാനായിരുന്ന ഒരാള്‍ അവിടെ 1,300 ഓളം കുട്ടികളുടെ പിതാവായിരുന്നുവെന്ന തെളിവുകളാണ് വെളിപ്പെടുത്തുന്നത്.
അമേരിക്കയിലെ ടെന്‍സീയിലെ നാഷ്വില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. സ്ഥലത്ത് പോസ്റ്റുമാന്‍ ആയിരുന്ന വ്യക്തിയാണ് ആ പ്രദേശത്തെ 1,300 കുട്ടികളുടെ പിതാവ് എന്നാണ് ഒരു സ്വകാര്യ അന്വേഷകന്‍ കണ്ടെത്തിയത്. ഏതാണ്ട് 15 കൊല്ലമാണ് ഈ കണ്ടെത്തലിന് എടുത്തത്. 1960കളില്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ച പോസ്റ്റുമാന് ഇപ്പോള്‍ വയസ് 87 ആയി.
സ്വന്തം പിതാവിനെക്കുറിച്ച് അറിയാത്ത ഒരു വ്യക്തിയാണ് 2001 ല്‍ സിദ്ധ് റോയി എന്ന സ്വകാര്യ അന്വേഷകന് തന്റെ അച്ഛനെ കണ്ടെത്താന്‍ അന്വേഷണം ഏല്‍പ്പിച്ചത്. ഇദ്ദഹം നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ആയിരത്തോളം പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ താരമത്യം ചെയ്തു. ഇതിന് ഏതാണ്ട് 15 കൊല്ലത്തോളം എടുത്തു. അതിനിടയിലാണ് ഞെട്ടിക്കുന്ന സത്യം അയാള്‍ കണ്ടെത്തിയത്.
പിന്നീട് പോസ്റ്റുമാനുമായി ഇത് സംബന്ധിച്ച് സംസാരിച്ചപ്പോള്‍, ഇതില്‍ യാതോരു നാണക്കേടും തോന്നുന്നില്ലെന്നാണ് പോസ്റ്റുമാന്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്ത ഗായകനും, പ്ലേ ബോയിയും ആയ ജോണ്‍ ക്യാഷ് ആണ് തനെന്ന് സ്വയം ധരിച്ചു, അത്തരം ഒരു പെരുമാറ്റമാണ് സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷിച്ചതെന്ന് ഇയാള്‍ പറയുന്നു. എന്തായാലും ‘പ്ലേ ബോയി മുത്തച്ഛന്റെ’ കഥ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരിക്കുകയാണ്.