18സെക്കന്റ് ദൈര്‍ഘ്യമുള്ള കാജല്‍ അഗര്‍വാളിന്റെ ചൂടന്‍ രംഗങ്ങള്‍ക്ക് കത്രിക വീണു

randeep-hooda-kajal-agarwal

തമിഴ് താരം കാജര്‍ അഗര്‍വാളിന്റെ ബോളിവുഡ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണു. ചിത്രത്തിലെ കാജല്‍ അഗര്‍വാളിന്റെയും നായകന്റെയും ചൂടന്‍ ചുംബനരംഗം നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിലേ ചൂടന്‍ രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയത്.

രണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ദോ ലഫ്സോണ്‍ കി കഹാനി എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണിരിക്കുന്നത്. സാലേ, കുത്തേ എന്നീ വാക്കുകള്‍ നീക്കം ചെയ്ത സെന്‍സര്‍ ബോര്‍ഡ്, ചിത്രത്തിലെ 18 സെക്കന്റ് ദൈര്‍ഘ്യമുള്ള ചുംബനരംഗം ഒന്‍പത് സെക്കന്റാക്കി വെട്ടിച്ചുരുക്കി. ചിത്രത്തിന്റെ സംവിധായകന്‍ ദീപക് തിജോരിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സെന്‍സര്‍ ബോര്‍ഡ് സംവിധായകരെ ചൂഷണം ചെയ്യുകയാണെന്ന് ദീപക് തിജോറി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയായാണ് നായികയെത്തുന്നത്. ചിത്രത്തില്‍ കാജലിന്റെ ലിപ്ലോക്ക് രംഗം വിവാദമായതോടെ ചിത്രം സിനിമാരംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Top